കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 29 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽ കൈറ്റ്സ് കൊല്ലം ജില്ലാ ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് കൊല്ലം ജില്ലാ ക്യാമ്പ്

ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും ത്രീഡി ആനിമേഷൻ നിർമ്മാണം സാധ്യതകളും പരിചയപ്പെടുത്തി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് നടത്തപ്പെട്ടു . കൊല്ലം ജില്ലയിലെ 183 യൂണിറ്റുകളിൽ നിന്നും 12 ഉപജില്ലാ ക്യാമ്പുകളിൽ മികവ് തെളിയിച്ച 104 കുട്ടികൾ കൊല്ലം സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സി ഇ ഒ കെ അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയ വിനിമയം നടത്തി.

വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയ്യാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാ ക്യാമ്പംഗങ്ങളും തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ സോ‍ഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് വന്നാൽ ... എന്നതായിരുന്നു അനിമേഷന്റെ തീം. ത്രീഡി അനിമേഷൻ്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റിംഗ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്.