സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ഗ്രന്ഥശാല/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

</gallery>

ലൈബ്രറി

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഹൃദയവും ആത്മാവുമാണ് ലൈബ്രറി .സരസ്വതി ദേവിയുടെ ആരാധനയ്ക്കുള്ള രണ്ട് ക്ഷേത്രങ്ങളാണ് സ്കൂളും ,ലൈബ്രറിയും.അജ്ഞതയുടെ അന്ധകാരത്തിൽനിന്ന് അറിവിൻറെ വെളിച്ചത്തിലേക്ക് നയിക്കാൻ ഗ്രന്ഥശാലയ്ക്ക് കഴിയും. കുട്ടികൾ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുകയും അവരുടെ അറിവ് സ്വതന്ത്രമായി നിർമ്മിക്കുകയും ചെയ്യുന്ന രസകരവും ആകർഷകവുമായ ഇടമാണ് ലൈബ്രറി .കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ കാഴ്ചപ്പാടുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുവാനുള്ള പാതകൾ തേടി മുന്നോട്ടുപോകാനും ഒരു ലൈബ്രറിക്ക് കഴിയും .പാഠ്യപദ്ധതിക്ക് അപ്പുറമുള്ള സാഹിത്യത്തിലേക്ക് കുട്ടികളെ പരിചയപ്പെടുത്തുക വായനയിലും എഴുത്തിലും താൽപര്യം സൃഷ്ടിക്കുക അതിലൂടെ അവർക്ക് ഭാഷയിൽ നല്ല കഴിവ് വളർത്തിയെടുക്കുക വിജ്ഞാന നിർമ്മാണത്തിൽ സ്വയം പങ്കാളികളാകുക എന്നീ ലക്ഷ്യങ്ങളോടെ ഞങ്ങളുടെ സ്കൂൾ ലൈബ്രറി പ്രവർത്തിച്ചുവരുന്നു.

വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തോളം പുസ്തകങ്ങൾ ഉണ്ട് .വിദ്യാർത്ഥികളെയും അധ്യാപകരെയും പഠന വിജ്ഞാന പ്രവർത്തനങ്ങളിൽ സഹായിക്കുക കുട്ടിയിൽ ,കുട്ടികളിൽ വായന സംസ്കാരം വളർത്തുക,ശാസ്ത്ര സാഹിത്യ സാങ്കേതിക മേഖലയിൽ കുട്ടികളെ തൽപരരാക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു വരുന്നു .വ്യത്യസ്ത ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുമായി സംഘടിച്ച് അനുസ്മരണ പരിപാടികളും പുസ്തക ചർച്ചകളും നടത്തുന്നു.സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും ലൈബ്രറിയിൽ അംഗങ്ങൾ ആണ് .പ്രത്യേക രജിസ്റ്റർ സൂക്ഷിച്ച് ക്ലാസ് തല പുസ്തക വിതരണവും നടത്തിവരുന്നു.