അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 10 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

അയർ ക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2024 25 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.സ്കൂൾ കെട്ടിടവും പരിസരവും എല്ലാം മനോഹരമാക്കിയിരുന്നു. കൊടികളും,പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് ഹെഡ് മിസ്ട്രസ് പ്രീതി എച്ച്പിള്ള സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ മൂകാംബിക നൃത്തകലാലയത്തിന്റെ സ്ഥാപകൻ ശ്രീ ആർഎൽവി പ്രദീപ് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു തുടർന്ന് മനോഹരമായ രീതിയിൽ പ്രവേശനോത്സവ നൃത്തം അരങ്ങേറി. പ്രവേശനോത്സവ ഗാനത്തിന് കുട്ടികൾ ചുവടുകൾ വച്ചു. തുടർന്ന് ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളെ പരിചയപ്പെടുത്തി. തൊപ്പികൾ വച്ച് ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റു കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും ക്ലാസും സ്കൂൾ അധ്യാപിക നിഷാ ജേക്കബ് നിർവഹിച്ചു. വാർഡ് മെമ്പർ മറിയാമ്മ മാത്യുവിന്റെ സാന്നിധ്യം എല്ലാ പരിപാടികൾക്കും ഉണ്ടായിരുന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീവിദ്യ സി യുടെ നന്ദി പ്രകാശനത്തോട് കൂടി പരിപാടികൾ സമാപിച്ചു

https://www.facebook.com/share/v/u4ARxFt7HmPS2XnL/

പരിസ്ഥിതി ദിനം

അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ പരിസ്ഥിതി ദിനം ജൂൺ 5 വ്യാഴാഴ്ച ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും, അസംബ്ലിയിൽ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലുകയുണ്ടായി. തൃക്കൊടിത്താനം കൃഷി ഓഫീസറായ റസിയ സലാം വൃക്ഷത്തൈകൾ നട്ട് പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ക്വിസ് മത്സരം തുടങ്ങിയവ നടത്തി.

https://www.facebook.com/share/v/dCmm6yuABgnt4rCG/

ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം

തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ആധുനിക രീതിയിൽ പണിത ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സുജിത്തിന്റെ ഫണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ അനുവദിച്ചത്. മനോഹരമായ രീതിയിൽ മൂന്നു ടോയ്‌ലറ്റും ആൺകുട്ടികൾക്കുള്ള യൂറിനലും ആണ് പണി പൂർത്തീകരിച്ച് കുട്ടികൾക്ക് തുറന്നു കൊടുത്തത്. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രീതി ഏച്ച് പിള്ള സ്വാഗത ആശംസിച്ചു.ശ്രീമതി മഞ്ചു സുജിത് ഉത്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീമതി സുനിത സുരേഷ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സു വർണ്ണകുമാരി, സാനില പി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ എം കെ, വാർഡ് മെമ്പർ മറിയ മ മാത്യു, പിടിഎ പ്രസിഡണ്ട് ശ്രീമതി സിനി, രതീഷ് ജി, ശ്രീവിദ്യ സി എന്നിവർ സംസാരിച്ചു.

വിദ്യാരംഗം

      അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ജൂൺ 5 ബുധനാഴ്ച സ്കൂൾതല വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനറായി  ശ്രീമതി ശൈലജ പി. പി. യേയും ജോയിന്റ് കൺവീനർ ആയി ശ്രീമതി പാർവതി ബി. യേയും തെരഞ്ഞെടുത്തു. ജൂൺ 6 വ്യാഴാഴ്ച സ്കൂൾതല യൂണിറ്റ് രൂപവൽക്കരിച്ചു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളായി തെരഞ്ഞെടുത്തു. അന്നേദിവസം നടന്ന വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി  എച്ച്. പിള്ളയുടെ അധ്യക്ഷതയിൽ നടത്തുകയും വിദ്യാരംഗം കൺവീനർ ശ്രീമതി ശൈലജ പി. പി. സ്വാഗതം ആശംസിക്കുകയുംസ്കൂൾ അധ്യാപകനായ ശ്രീ രതീഷ് ജി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ശ്രീമതി പാർവതി ബി. കൃതജ്ഞത അറിയിക്കുകയും ചെയ്തു. തുടർന്ന്  കുട്ടികളുടെ കവിതാലാപനം, കുട്ടിക്കവിത, നാടൻപാട്ട് എന്നിവ നടത്തി. ഉച്ചയ്ക്കുശേഷം ചിത്രരചന മത്സരവും കഥാരചന കവിതാരചന മത്സരവും നടത്തി.. 9 കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

വായനദിനം

 പയനിയർ യു പി സ്കൂളിൽ വായനദിനം വളരെ ഗംഭീരമായി ആചരിച്ചു. വായനവാരം ആയിട്ടാണ് നടത്തിയത്. അന്നേ ദിവസം വിദ്യാരംഗത്തിന്റെയും ഉദ്ഘാടനം നടന്നു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് രതീഷ് സർ, ശൈലജ ടീച്ചർ എന്നിവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പത്രവാർത്ത മത്സരം, കവികളെ പരിചയപ്പെടൽ, കവിതയുടെ ദൃശ്യവിഷ്കാരം, സിനിമ ആയിട്ടുള്ള നോവലുകൾ പരിചയപ്പെടുകയും ആ നോവൽ ദൃശ്യവിഷ്കാരത്തിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. കവിതലാപനം എന്നിവയും നടന്നു. ചുവർപാത്രം, മാഗസിൻ എന്നിവ ഓരോ ഹൗസ്കാരും തയാറാക്കി അവതരിപ്പിക്കാൻ സമയം നൽകി.

യോഗാ ദിനം

2024  യോഗദിനസന്ദേശം“"തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ”   എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു. യോഗാ പരിശീലനം മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവ സാധ്യമാക്കുന്നു.

               യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി  രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി.

https://www.facebook.com/share/v/sWRC5x47RLdVVYQo/

യോഗാ ദിനം 2024




ലോക ജനസംഖ്യാദിനം

അയർക്കാട്ടു വയൽ പയനിയർ യു.പി സ്കൂളിൽ ജൂലൈ 11വ്യാഴാഴ്ച ലോക ജനസംഖ്യാദിനമായി ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അസംബ്ലി നടത്തി.

എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായാണ് ആചരിച്ചു വരുന്നത്. ആഗോള ജനസംഖ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തി.1989 ലാണ് ലോക ജനസംഖ്യാദിനം ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. To Leave No one Behind, Count Everyone എന്നതാണ് 2024ലെ ജനസംഖ്യാദിന പ്രമേയം. കഴിഞ്ഞ 30 വർഷമായി ജനസംഖ്യ വിവരങ്ങൾ ശേഖരിക്കുകയും  ഇത് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും അവകാശങ്ങളും എല്ലാവർക്കും നൽകുമെന്നും എന്നിരുന്നാലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നുവെന്നും യു എൻ കണ്ടെത്തി തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സ്‌ഥാനം നേടിയ കുട്ടികളെ  അഭിനന്ദിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സയൻസ് അധ്യാപികയായ ശ്രീമതി സ്വപ്ന ടീച്ചർ കുട്ടികൾക്ക് ബഹിരാകാശത്തെ കുറിച്ചും ചന്ദ്രനെക്കുറിച്ചും ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളെ കുറിച്ചും ചന്ദ്രോപരിതല ത്തെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ് എടുക്കുകയുണ്ടായി. ഇൻറർനെറ്റിന്റെയും ദൃശ്യമാധ്യമത്തിന്റെയും സഹായത്താൽ പ്രോജക്ട്ർ ഉപയോഗിച്ച് കുട്ടികൾക്ക് ബഹിരാകാശത്തിന്റെ വർണ്ണവിസ്മയങ്ങൾ നിറഞ്ഞ അറിവുകൾ  പകർന്നു നൽകുവാൻ സാധിച്ചു തുടർന്ന് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ,ചാന്ദ്രദിന ക്വിസ് ,ബഹിരാകാശത്തുനിന്ന് സുഹൃത്തിന് ഒരു കത്ത് ,ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു പതിപ്പ് തുടങ്ങിയവ നടത്തുകയുണ്ടായി. ഓരോ മത്സരങ്ങൾക്കും വിജയിയായ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനവിതരണം നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം

2024 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെയധികം ഭംഗിയായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ കൃത്യം 9 മണിക്ക് തന്നെ ഹെഡ്മിസ്ട്രസ്  പ്രീതി ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അഭിവാദ്യം അർപ്പിച്ചു ദേശഭക്തി ഗീതം ആലപിച്ചു.

           ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപകനായ ശ്രീ രതീഷ് ജി സ്വാഗതം അർപ്പിച്ചു. സ്കൂൾ ലീഡർ നകുൽകൃഷ്ണ , ഹെഡ് ബോയ് ആരോമൽ, ഹെഡ് ഗേൾ ഗായത്രി എന്നിവർ ആശംസകൾ അർപ്പിച്ചു . സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുകയും അവരുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ദേശഭക്തി ഗീതം ആലപിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ക്വിസ് , പതാക നിർമ്മാണം , പോസ്റ്റർ നിർമ്മാണം ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു.

https://www.facebook.com/share/v/LNYZ9djhmt3beCVw/

സംസ്കൃതദിനം

അയർക്കാട്ടുവയൽ പയനിയർ. യു. പി. സ്കൂളിൽ 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച ശ്രാവണപൂർണിമ സംസ്‌കൃതദിനം സമുചിതമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ. കെ. എ. നകുൽ കൃഷ്ണയുടെ അധ്യക്ഷതയിൽ കുമാരി. അളകനന്ദയുടെ ഈശ്വരപ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു. പരിപാടിയുടെ അവതരണം മാസ്റ്റർ.ആരോമൽ പ്രമോദ് ആയിരുന്നു. കുമാരി ഗായത്രി. ആർ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ശ്രീമതി ലക്ഷ്മി. ആർ, സംസ്‌കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളോട്  സംസ്കൃതത്തെ കുറിച്ച് സംസാരിക്കുകയും സംസ്‌കൃതക്ലാസ് എടുക്കുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി. പ്രീതി. എച്ച്. പിള്ള  പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന്, പ്രധാന അധ്യാപികകുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും  സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. മാസ്റ്റർ. വൈഷ്ണവ്. യു. സംസ്‌കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും അത് ഏറ്റുപറയുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി, ശ്രീമതി. പാർവതി ബി, ശ്രീമതി. സ്വപ്നപ്രഭ. പി, വിദ്യാർത്ഥിനിയായ കുമാരി. അഞ്ജന കൃഷ്ണ എന്നിവർ ആശംസകൾ അറിയിച്ചു. കുമാരി ആരണ്യ പ്രമോദ് കൃതജ്ഞത അർപ്പിച്ചു. കുട്ടികൾ സംസ്‌കൃത വാർത്ത, സുഭാഷിതം, നൗകാ ഗാനം, തുള്ളൽപ്പാട്ട്,  ഗാനലാപനം, ദേശഭക്തിഗാനം, ലഘു നാടകം എന്നിവ സംസ്കൃതത്തിൽ അവതരിപ്പിച്ചു.  സംസ്കൃത പ്രദർശനം നടത്തി. സംസ്കൃത അധ്യാപികയായ ശ്രീമതി. ശൈലജ. പി. പി  സംസ്‌കൃതദിനാചാരണ പരിപാടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി നേതൃത്വം വഹിച്ചു.

https://www.facebook.com/share/v/BbtrpK8iff3j2FSB/

ഓണാഘോഷം

അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2024 സെപ്റ്റംബർ 13ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു . ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.

https://www.facebook.com/share/v/BpBjohCa7v2ND3HW/

ഓമനയുടെ ഓണം ദൃശ്യാവിഷ്കാരം

https://www.facebook.com/share/v/6zsLmga8VacfQ5A6/

പോഷൻ മാ 2024

പോഷൻ മാ 2024 ആഘോഷ പരിപാടികളുടെ ഭാഗമായി 25-9-2024 ബുധനാഴ്ച 3.30 ന് SMC യോഗം ചേർന്നു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം. ആർ ശശി അധ്യക്ഷത വഹിച്ചു. കൈകഴുകലിൻ്റെ പ്രാധാന്യം , പോഷകാഹാരത്തിൻ്റെ പ്രാധാന്യം , അനീമിയ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനമായി . അതിനായി കോട്ടമുറി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് നഴ്സുമാരായ സിസ്റ്റർ വിനീതയെയും സിസ്റ്റർ സുലൈഖയെയും നിയോഗിച്ചു.

പോഷൻ മാ ആഘോഷ പരിപാടിയുടെ ഭാഗമായിതന്നെ അൻപതോളം തൈകൾ വച്ചു പിടിപ്പിച്ചു. 15 വെണ്ട , 15 പച്ചമുളക് ,കുമ്പളം , പപ്പായ , കാന്താരി , വാഴ എന്നിവ അവയിൽപ്പെടും. അവ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.

26-9-2024 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് കൈകഴുകലിൻ്റെ പ്രാധാന്യം , പോഷകാഹാരത്തിൻ്റെ പ്രാധാന്യം , അനീമിയ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള അധ്യക്ഷത വഹിച്ചു. പോഷകഹാരത്തെക്കുറിച്ചുള്ള അവബോധം, ഭക്ഷണരീതികൾ മെച്ചപ്പെടുത്തുക, കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരക്കുറവ് നേരിടുന്നതിലുള്ള പരിഹാരം , അനീമിയ , കൈ കഴുകലിൻ്റെ

പ്രാധാന്യം ഇവയക്കുറിച്ച് കോട്ടമുറി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് നഴ്‌സുമാരായ സിസ്റ്റർ വിനീതയും സിസ്റ്റർ സുലൈഖയും ചേർന്ന് വളരെ നന്നായി ക്ലാസെടുത്തു.

27-9-2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പോഷകാഹാരവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം നടത്തി. അഞ്ജന കൃഷ്ണ കെ എ ഒന്നാം സ്ഥാനവും ഗായത്രി ആർ രണ്ടാം സ്ഥാനവും നേടുകയുണ്ടായി . വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു.

ഗാന്ധി ജയന്തി

2024 -25 വർഷത്തെ ഗാന്ധിജയന്തിയോടനുബന്ധിച്ച്   രാവിലെ  9.30  ന് സ്പെഷ്യൽ അസ്സംബ്ലി കൂടി. ഗാന്ധിജിയുടെ ചിത്രത്തിൽ കുട്ടികളും, അധ്യാപകരും പുഷ്പാർച്ചന നടത്തി. H M  ശ്രീമതി പ്രീതി  എച്ച് പിള്ള ഗാന്ധിജയന്തിദിന സന്ദേശം കുട്ടികൾക്ക്   നൽകി. സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് ജി യുടെ നേതൃത്വത്തിൽ  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. തുടർന്ന് അധ്യാപകരും, കുട്ടികളും ചേർന്ന് സ്കൂൾ പരിസരം വ്യത്തിയാക്കി. സ്കൂൾ garden കുട്ടികളുടെ  നേത്യത്വത്തിൽ വ്യത്തിയാക്കി. തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനപ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. സ്കൂളിലെ എല്ലാ അധ്യാപകരും  കുട്ടികളും പങ്കെടുത്തു .

നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം

അയക്കാട്ടുവയൽ പയനിയർ യുപി സ്കൂളിന്റെ 90 ആം വാർഷികത്തോട് അനുബന്ധിച്ച് 10/12/2024  ചൊവ്വാഴ്ച ഓഡിറ്റോറിയത്തിൽ വച്ച് നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട MLA: Adv ജോബ് മൈക്കിൾ ആണ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ എം ആർ ശശി, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, വാർഡ് മെമ്പർ മറിയാമ്മ മാത്യു ,  ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ രാജു ,  തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ ജോസഫ് ,  ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത സുരേഷ് , കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്,  തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ കുമാരി, ചങ്ങനാശ്ശേരി ജംഗ്ഷൻ അഡ്മിൻ വിനോദ് പണിക്കർ, പിടിഎ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുകയും, നവതി ആഘോഷത്തോടെ അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ പങ്കുവെച്ചു  , നവതി ആഘോഷ സ്വാഗതസംഘ കമ്മിറ്റി   രൂപീകരിക്കുകയും ചെയ്തു. യോഗത്തിൽ വരുന്ന ഒരു വർഷക്കാലം സ്കൂളിനും കുട്ടികൾക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ചർച്ചകൾ നടത്തുകയും  തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. വിപുലമായ പ്രവർത്തന പരമ്പരകൾ ആസൂത്രണം ചെയ്തുകൊണ്ട് യോഗം അവസാനിച്ചു.