ജി എൽ പി എസ് കോടാലി/എന്റെ ഗ്രാമം
കോടാലി
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കോടാലി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രാധാന്യം അർഹിക്കുന്നതും മറ്റത്തൂരിലെ വ്യാപാരകേന്ദ്രവുമായ കോടാലിയുടെ തിലകക്കുറിയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
1952-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കോടാലി, മുരിക്കിങ്ങൽ, മാങ്കുറ്റിപ്പാടം, പത്തുകുളങ്ങര, ഒമ്പതുങ്ങൽ, കിഴക്കേകോടാലി, കോർമല, വെള്ളിക്കുളങ്ങര, വാസുപുരം, മറ്റത്തൂർകുന്ന്, മൂന്നുമുറി എന്നിങ്ങനെ സമീപസ്ഥലങ്ങളായ ഒട്ടേറേ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നു. സംഭാവനയായി ലഭിച്ച ഒരു ഏക്കർ 14 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്.