സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/റെ‍ഡ് ക്രോസ്

അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെ‍ഡ്ക്രോസ് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു.

  • റെ‍ഡ്ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതിൽ നിന്നു ലഭിച്ച തുക ഉപയോഗിച്ച് ഈ സ്കൂളിലെ 3 കാൻസർ രോഗികളെയും ഒരു കുട്ടിയുടെ കാൻസർ രോഗിയായ അമ്മയെയും സഹായിച്ചു.
  • ഓണത്തോടനുബന്ധിച്ച് നിർദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവർക്ക് ഓണകിറ്റ് നൽകി സഹായിക്കുകയും ചെയ്തു.
  • രണ്ടു ആശുപത്രികൾ സന്ദർശിച്ച് കൂട്ടിരുപ്പുകാർക്ക് ഭക്ഷണം നൽകി.
  • കുട്ടികളിൽ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ‍ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തിൽ കൊടുത്തു.