ഡി.ബി. യു.പി.എസ്.വിളക്കുടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOUBHAGYA SL (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിളക്കുടി

വിളക്കുടി

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ‍‍‍ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം.പത്തനാപുരം ഗ്രാമപഞ്ചായത്ത് 20 വാർഡുകളായി തിരിച്ചിരിക്കുന്നു . പത്തനാപുരം ഗ്രാമപഞ്ചായത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുണ്ട് . പത്തനാപുരം ഗ്രാമപഞ്ചായത്ത് ആകെ 16 സ്കൂളുകളാണുള്ളത്.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കു പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാനത്തിന്റെ കിഴക്കതിർത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ്‌നിന്നും പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തിലാണ്് ഈ ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. കുന്നിക്കോടും, ആവണീശ്വരവും, വിളക്കുടിയും, ധർമ്മപുരിയും, കുറ്റിക്കോണവും, ഇളമ്പലും, മഞ്ഞമൺകാലയും, കാര്യറയും ആണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങൾ .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സ്കൂൾ
  • ബാങ്ക്
  • ആശുപത്രി
  • ബി.എഡ്.കോളേജ്

സ്‌നേഹതീരം

മാനസികനില തെറ്റി തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് വിളക്കുടി സ്‌നേഹതീരം.പ്രധാനമായും സ്്ത്രീകളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.നിലവിൽ ഇരുനൂറോളം സ്ത്രീകൾ ഇവിടെ അന്തേവാസികളായുണ്ട്.സിസ്റ്റർ റോസ്‌ലിൻ ചെറായിൽ ആണ് സ്‌നേഹതൂരത്തിന്റെ ഡയറക്ടർ

ആരാധനാലയങ്ങൾ

  1. ശ്രീ ശാസ്താ ക്ഷേത്രം
  2. നാഗരാജാ ക്ഷേത്രം