പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ മറിമായം എന്ന സിറ്റ്കോമിലെ സത്യശീലൻ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി . വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു