ജി.എം.യു.പി.എസ്. അരിമ്പ്ര/എന്റെ ഗ്രാമം
അരിമ്പ്ര
ഏറനാടൻ മണ്ണിൽ മലപ്പുറം ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മൊറയൂറ്‍ പഞ്ചായത്തിലാണ് അരിമ്പ്ര എന്ന ഗ്രാമം നില കൊള്ളുന്നത്. നിറയെ നെൽപാടങ്ങളും കൃഷി തോട്ടങ്ങളും പച്ച പുതച്ചു കിടക്കുന്ന മലനിരകളും നിറഞ്ഞ നയന മനോഹരമായ ഒരു ഗ്രാമമാണ് അരിമ്പ്ര. അറിയുൽപാദിപ്പിക്കുന്ന നാടായത് കൊണ്ട് അറിപുരം എന്നാണ് ഈ നാട് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് അരിമ്പ്ര എന്നായത്. ഒരു നൂറ്റാണ്ട് മുമ്പ് വരെ നമ്മുടെ നാട്ടിൽ അദ്ധ്വാനിക്കുന്നവന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.പണക്കാരുടെ വീടുകളിൽ മണിക്കൂറുകളോളം കാത്തിരുന്നാലാണ് ഒരു പിടി അരി കിട്ടുക.രോഗങ്ങൾ പടർന്നു പിടിച്ചത് കാരണം കിട്ടുന്ന വിലക്ക് പുരയിടവും പറമ്പും വിറ്റ് അയൽ നാടുകളിലേക്ക് ചേക്കേറിയിരുന്നു പല കുടുംബങ്ങളും .അത് കൊണ്ട് തന്നെ അരിമ്പ്രയുടെ പല ഭാഗങ്ങളും ജനവാസമില്ലാതെയായി.വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്തെ വികസനത്തിന് വിദ്യാലയങ്ങൾ തണലായി മാറി......
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മൊറയൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് അരിമ്പ്ര.മലകളും മരങ്ങളും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ നാടാണ് അരിമ്പ്ര. 'വിദ്യാഭ്യാസ സ്ഥാപനങ്ങൾ'
ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര. ജി.എം.യു.പി.എസ്. അരിമ്പ്ര. ജി.എൽ.പി.എസ് മേൽമുറി. അരിമ്പ്ര.