ജി.എച്ച്.എസ്. ചേരിയം മങ്കട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേരിയം മല

ചേരിയം മല മലപ്പുറം ജില്ലയിലെ മങ്കട, കീഴാറ്റൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ മലനിരയാണ്. പശ്ചിമഘട്ടത്തിന്റെ ശാഖയായ ഈ മല ഏകദേശം 2,000 ഏക്കർ വിസ്തൃതിയുള്ളതും അതിൽ 294 ഏക്കർ വനഭൂമിയുമാണ്.

മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗമായ കൊടികുത്തി കല്ലിൽ നിന്ന് അറബിക്കടൽ വരെ ദൂരക്കാഴ്ചകൾ കാണാൻ കഴിയും. മഴക്കാലത്ത് ഇവിടെ വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും സഞ്ചാരികളെ ആകർഷിക്കുന്നു. കുരങ്ങൻ ചോല പ്രദേശം മലയുടെ പടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്, ഇവിടെ നിന്ന് ചെകുത്താൻ കല്ല് എന്ന പാറക്കല്ലിൽ എത്താം. ഈ പ്രദേശം പ്രകൃതിസൗന്ദര്യം കൊണ്ട് സമ്പന്നമാണ്.