ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/എന്റെ ഗ്രാമം
ദൃശ്യരൂപം

മലപ്പുറംജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കൊടിഞ്ഞി . 2000 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്. വയലുകളാൽ ചുറ്റപ്പെട്ട കൊടിഞ്ഞി ഗ്രാമം കൃഷിയിൽ പ്രധാന പങ്കു വഹിക്കുന്നു.

ഭൂമിശാസ്ത്രം === തിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ
- ജി.എം.യു.പി സ്കൂൾ കൊടിഞ്ഞി
- മാവേലി സ്റ്റോർ
- പോസ്റ്റ്ഓഫീസ്

