ഗവ. എച്ച് എസ് കുറുമ്പാല/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 17 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (→‎2024-25 അധ്യയന വർഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അധ്യയന വർഷം

സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായി എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി വിവിധ പരിപാടികളും മത്‍സരങ്ങളും നടത്തി. എൽ പി വിഭാഗത്തിൽ ഒന്ന് രണ്ട് ക്ലാസുകൾക്ക് കളറിങ്ങ് മത്‍സരവും 2,3, ക്ലാസുകൾക്ക് ചാന്ദ്രദിന ക്വിസ്, റോക്കറ്റ് മോഡൽ നിർമ്മാണം എന്നീ മത്‍സരങ്ങൾ നടത്തിയിട്ടുണ്ട്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ റോക്കറ്റ് മോഡൽ നിർമ്മാണം, വീഡിയോ പ്രദർശനം, മെഗാ ക്വിസ് എന്നീ മത്‍സരങ്ങളും സംഘടിപ്പിച്ചു.

2024-25 അധ്യയന വർഷം

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2024 ജൂലെെ 26 ന് സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിലായി റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി. പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.


കര‍ുത്ത്കാട്ടി ജി എച്ച് എസ് ക‍ുറ‍ുമ്പാല

സ്കൂൾമേളകളിൽ മികവ് തെളിയിച്ച് ജിഎച്ച്എസ് ക‍ുറ‍ുമ്പാല. പടിഞ്ഞാറത്തറ ഗവ. ഹയ‍സെക്കണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച ഉപജില്ലാശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി.