ദേവമാതാ എൽ പി എസ് ആടിക്കൊല്ലി

13:53, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി . ഇവിടെ 95 ആണ്‍ കുട്ടികളും 72പെണ്‍കുട്ടികളും അടക്കം 167 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ദേവമാതാ എൽ പി എസ് ആടിക്കൊല്ലി
വിലാസം
ആടിക്കൊല്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Sreejithkoiloth




ചരിത്രം

             ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളില്‍ ദേവമാതാ എ.എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എല്‍.പി. സ്കൂള്‍. അണ്‍ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു. 
              കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ സബ് ജില്ല, ജില്ലാ തലങ്ങളില്‍ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തില്‍ എട്ട് അധ്യാപകരും നൂറ്റി അറുപത്തിയേഴ് കുട്ടികളും ഉണ്ട്. ഇതില്‍ എഴുപതോളം കുട്ടികള്‍ പട്ടിക വ൪ഗ്ഗത്തില്‍ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 37 വ൪ഷം കഴി‍‍‍‍‍‍‍‍‍‍‍ഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ വിദ്യാ൪ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ. അബ്രാഹം നാടുകുന്നേലച്ചനും, പ്രധാനാധ്യാപിക ശ്രീമതി. എം.വത്സമ്മയും ആണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}