എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

വിദ്യാരംഭം

പ്രവേശനോത്സവം - 2024

മെഡോണ എ.യു.പി.സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു.സ്കൂൾ ഗേറ്റിനു സമീപത്തുനിന്നും കുട്ടികളെ സ്വീകരിച്ചാനയിച്ചു. ബലൂൺ ,കളിപ്പന്ത് എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. രാവിലെ 10 മണിക്ക് മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഉനൈസ് പി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ശോഭി ത എ.സി. സ്വാഗതവും ശ്രീമതി ജയശീല നന്ദിയും രേഖപ്പെടുത്തി. നവാഗതർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി രജനി കെ.ജോസഫിൻ്റെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.


പരിസ്ഥിതി ദിനം - 2024

വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.

KG പ്രവേശനോത്സവം

മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം

മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി പ്രധാനാധ്യാപിക സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച് 13-06-2024 ന് വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.

വായനാദിനം - 2024

ജൂൺ 19 മുതൽ 25 വരെ നീളുന്ന വായനാ വാരത്തിന് പ്രത്യേക അസംബ്ലിയോടെ  തുടക്കം കുറിച്ചു. പി.എൻ.പണിക്കർ അനുസ്മരണ ഭാഷണം ,ദൃശ്യാവിഷ്ക്കാരം ,പുസ്തകവിതരണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

വായനവാരാചരണം ഉദ്ഘാടനം
ക്ലാസ് തല പുസ്തകവിതരണം
ദൃശ്യാവിഷ്ക്കാരം
വായനപ്പാട്ട്
വായനദിന അസംബ്ലി
കന്നട വായനപ്പാട്ട്

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഇലക്കറി വിഭവ മേള

ലഹരി വിരുദ്ധദിനം-2024