സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
| സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം | |
|---|---|
| വിലാസം | |
ചിയ്യാരം | |
| സ്ഥാപിതം | 17 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-01-2017 | SEBIN |
1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളര്‍ച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവല്‍ക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാന്‍പള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂള്‍ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കര്‍മ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തില്‍ വളരുകയായിരുന്നു. ഭരണരംഗത്തും
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂളായിരുന്നു.
തൃശ്ശുര്‍ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തില്‍ അറിയപ്പെടുന്നതുമായ ഒല്ലൂര്‍ ഇടവകയുടെ പടിഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. 1958 ല്‍ ഇതൊരു അപ്പര്‍പ്രൈമറി സ്കൂളായി.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചിയ്യാരത്തെ ഇന്നത്തെ അപ്പര്‍പ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാന്‍പള്ളിക്കൂടസംവിധാനത്തില്‍ നിന്നായിരുന്നു എന്ന് തീര്‍ച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാര്‍ഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴില്‍ സ്കൂള്‍ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂണ്‍ 17-ാം തിയ്യതി ഒല്ലൂര്‍ മഠം കപ്ലോല്‍ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴില്‍ പ്രസ്തുത പ്രാര്‍ഥനാലയത്തില്‍ 1ഉം 2ഉം ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് കൂടുതല്‍ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവില്‍ വരുകയും ചെയ്തു. 1949 ല്‍ സ്കൂള്‍ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ല്‍ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്‍ നിര്‍വഹിച്ചു.
ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിര്‍ത്തിയില്‍ അഭിമാനപുരസ്സരം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോണ്‍വെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ല്‍ സില്‍വര്‍ ജൂബിലിയും 1990 ല്‍ ഗോള്‍ഡന്‍ ജൂബിലിയും 2000ത്തില്‍ വജ്രജൂബിലിയും 2015 ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകള്‍ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പില്‍ക്കാലത്തു പ്രഗത്ഭരായിതീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്ന
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി=={{#multimaps:10.48538,76.22549|zoom=15}}