ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ഉർദ‍ു ക്ലബ്ബ്‌.ക്ലബ്ബിൻെറ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്‍വരുന്നു.സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ ക്ലാസുകളിൽ ഉർദു ഭാഷാ പഠന സൗകര്യമുണ്ട്.

ഉർദു ഭാഷാ പഠനം - ചരിത്രം

1978-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ്‌ ചെയ്യപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ ഉർദു പഠനം ആരംഭിക്കുന്നത് 1998-99 അധ്യയന വർഷം മുതലാണ്.പടിഞ്ഞാറത്തറ സ്വദേശിയായ അബ്ദുൾ അസീസ് സാറാണ് ആദ്യ ഉർദു അധ്യാപകൻ.2013 ൽ സെക്കന്ററി സ്കൂളായി അപ്‍ഗ്രേഡ് ചെയ്തതോടെ യു പി എസ് ടി തസ്‍തിക ഇല്ലാതാവുകയും എച്ച്.എസ്.എ ഉർദു തസ്‍തിക നിലവിൽ വരികയും ചെയ്തു.അതോടെ ദ്വീർഘകാലം ഉർദു അധ്യാപനായി സേവനം ചെയ്ത അബ്ദുൾ അസീസ് സാറ് മറ്റൊരു വിദ്യാലയത്തിലേക്ക് മാറുകയും 2018 ഫെബ്ര‍ുവരി 26 മുതൽ ഹാരിസ് കെ എന്ന ഉർദു അധ്യാപകൻ പ്രമോഷനായി വരികയും ചെയ്തു. 2024-25 അധ്യയന വർഷം അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി 131 കുട്ടികൾ ഉർദു ഭാഷാ പഠിക്കുന്നുണ്ട്.

പ്രധാന പ്രവർത്തനങ്ങൾ

ഉർദു ഭാഷാ പഠനവുമായി ബന്ധപ്പെട്ട് കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ എല്ലാകുട്ടികളും ആർജ്ജിക്കുക. കുട്ടികളുടെ രചനാപരമായ ശേഷികൾ, പ്രകടനാത്മക ശേഷികൾ പരിപോഷിപ്പിക്കുക. ഉർദു ഭാഷ വായിക്കാനും, വിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തുക. സാഹിത്യരചനകൾ പ്രോത്സാഹിപ്പിക്കുക. മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും വളർത്തി മികച്ച മനുഷ്യനാക്കുക.ഉയർന്ന ഗ്രേഡോടെ പരീക്ഷാ വിജയം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി വിവിധ പ്രവ‍ർത്തനങ്ങൾ നടത്തിവരുന്നു.

  • പ്രസംഗ പരിശീലനം -ഭാഷാ വിനിമയ ശേഷി പരിപോഷിപ്പിക്കാൻ
  • പഠ്ന ലിക്ക്ന ആസാൻ - പഠന പിന്നാക്കാർക്ക്
  • മുത്വാലഅ - അധിക വായന പ്രോത്സാഹിപ്പിക്കാൻ
  • ഖൂശ് നവീസി - രചനാ ശേഷി പരിപോഷിപ്പിക്കാൻ
  • ഡിജിറ്റൽ ഉർദു -സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉറുദു പഠനം കൂടുതൽ ആകർശകമാക്കാൻ.
  • ദിനാചരണങ്ങൾ
  • മലയാളം - ഉർദു ഡിക്ഷ്ണറി നിർമ്മാണം
  • മറ്റ് പരീശീലനങ്ങൾ - യു എസ് എസ് പരീക്ഷ, സ്കൂൾ കലോത്സവം തുടങ്ങിയവയ്ക്കുള്ള അധിക പരിശീലനം

മികവ‍ുകൾ

എസ് എസ് എൽ സി പരീക്ഷ,യു എസ് എസ് പരീക്ഷ,ഉർദു ടാലൻറ് ടെസ്റ്റ് തുടങ്ങിയ പരീക്ഷകളിലും സ്‍കൂൾ കലോത്സവങ്ങൾ,മറ്റ് മത്സര പരിപാടികളിലും ഉർദു വിദ്യാർത്ഥികൾ മികച്ച നേട്ടം കെെവരിച്ചിട്ടുണ്ട്.

  • 2022-23 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ ഫാത്തിമത്തു ഫർഹാന എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
  • 2022-23 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവം - ഹെെസ്കൂൾ വിഭാഗം ഉർദു പദ്യം ചൊല്ലലിൽ അൻഷിത എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
  • ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ ഹെെസ്കൂൾ വിഭാഗത്തിൽ അൻഷിത കെ, ഫെെറൂസ ഫാത്തിമ എന്നിവർക്ക് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ നജാ ഫാത്തിമ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു കഥാരചനയിൽ അൻഷിത കെ, കവിത രചനയിൽ ഫെെറൂസ ഫാത്തിമ,ഉപന്യാസ രചനയിൽ അൻഷിത കെ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,യു പി വിഭാഗം കവിത രചന, ക്വിസ് എന്നിവയിൽ ഫാസില പി കെ A ഗ്രേഡും നേടിയിട്ടുണ്ട്.
  • ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ യു പി വിഭാഗത്തിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.
  • ഷിഫാന ഷെറിൻ, ആദില ഫാത്തിമ എന്നീ ഉർദു വിദ്യാർത്ഥികൾ 2023-24 വർഷത്തെ USS സ്കോളർഷിപ്പിന് അർഹത നേടി.
  • 2023-24 വർഷത്തെ എസ് എസ് എൽ സി ബാച്ചിലെ ആകെയുള്ള 14 ഉർദു വിദ്യാർത്ഥികളിൽ 13 പേരും A+ ഗ്രേഡും ഒരു കുട്ടി A ഗ്രേഡും നേടി.