ജി.എൽ.പി.എസ്.തേലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:53, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.തേലക്കാട്
വിലാസം
തേലക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Cmbamhs





വളയപ്പുറത്തിന്‍റെ സാമൂഹ്യ സാംസ്കാരികരംഗത്ത്‌ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം

ചരിത്രം

മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശോഭന കെ എസ് ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും ഗേറ്റും ഉള്ള ഈ വിദ്യാലയം ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

2 കമ്പ്യൂട്ടറുകള്‍ സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം

ഭരണനിര്‍വഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവര്‍

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 11°02'25.0"N,76°15'44.0"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തേലക്കാട്&oldid=253897" എന്ന താളിൽനിന്ന് ശേഖരിച്ചത്