ഗവ. എസ്. കെ. വി. എല് പി. എസ്. പോരുവഴി/ചരിത്രം/വിശദമായി.....

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1927 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ഈ പ്രദേശത്തെ പ്രൈമറി സ്കൂളുകൾ ഇല്ലാത്തതിനാൽ സാധാരണ കുടുംബത്തിലെ കുട്ടികളുടെ വിഷമതകൾ മനസ്സിലാക്കി സന്മനസ്സുള്ള ചില വ്യക്തികൾ സ്കൂൾ കെട്ടിട നിർമാണത്തിനായി സ്വന്തം സ്ഥലം നല്കുകയാണുണ്ടായത്.അങ്ങനെ ഇവുടുത്തെ ജനങ്ങുളുടെ കൂട്ടായ്‍മയുടെ ബലമായി ഈ സർക്കാർ സ്കൂൾ നിലവിൽ വന്നു.സ്കൂളിന്റെ തുടക്കത്തിൽ ഓല ഷെഡ്ഡുകളിലായിരുന്നു ക്ലാസ് പ്രവർത്തിച്ചിരുന്നത്.കുട്ടികളുടെ ബഹുല്യവും സ്ഥല പരിമിതിയും കണക്കിലെടുത്തു ഓട് മേഞ്ഞ 3 ക്ലാസ്റൂമും നിലവിൽ വന്നു.പഞ്ചായത്തു അടിസ്ഥാനത്തിൽ ചുറ്റുമതിൽ നിർമിക്കുകയും കുട്ടികൾക്ക് കുടിവെള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ ഉണ്ടായ മാറ്റം ശ്രെദ്ധേയം ആയി.1993 ൽ OBB യുടെ സാന്നിധ്യത്തിൽ ഒരു കെട്ടിടം കൂടി വരുകയും അതിലൊന്നിൽ പ്രീ-പ്രൈമറി ക്ലാസ് ആരംഭിക്കുകയും ചെയ്തു.ഒരു ചെറിയ ഓലകെട്ടിടത്തിൽ നിന്നും ഇന്ന് മിക്ക സൗകര്യങ്ങളോടും കൂടി തല ഉയർത്തി നിൽക്കുന്ന ഈ സ്കൂളിനെ വിജയത്തിൽനിന്നും വിജയത്തിലേക്ക് എത്തിക്കുന്നതിൽ ഈ പ്രദേശത്തെ നല്ലവരായ ജനങ്ങളും പ്രഥമാധ്യാപകരും മറ്റും വഹിച്ച പങ്ക്‌ ശ്ലാഖനീയം തന്നെ.തുടർന്ന് 2003-04 ൽ MP യുടെ ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം-കം-മിനി ലൈബ്രറി സ്ഥാപിച്ചു.SSA യും പഞ്ചായത്തും സംയുക്തമായി ചേർന്ന് കെട്ടിടങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ടോയ്‌ലറ്റ്,കുടിവെള്ള സൗകര്യം എന്നിവ വിപുലീകരിക്കുകയും ചെയ്തു.

                                 ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പുവരുത്തുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ കാതലായ ലക്‌ഷ്യം.കാല കാലങ്ങളായി നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതികൾ ഈ മേഖലയിൽ വേണ്ടത്ര മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.മുക്കിലും മൂലയിലും കൂൺ പോലെ മുളച്ചു പൊന്തുന്ന അംഗീകൃത വിദ്യാലയങ്ങൾ വരേണ്ടത് വർഗത്തെ സൃഷ്ടിക്കുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അപ്പാടെ തകർക്കുകയും ചെയ്യുക വഴി പൊതുവിദ്യാഭ്യാസം എന്ന മഹത്തായ ആശയത്തിനു കളങ്കം ഏൽപ്പിയ്ക്കുന്നു.ഓരോ ക്ലാസ്സിനും രണ്ട് ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് കേവലം ഓരോ ഡിവിഷൻ ഉള്ള സ്കൂളായി മാറ്റപ്പെട്ടു എന്നത് ഇതിനു ഏറ്റവും വലിയൊരുദാഹരണമാണ്.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഈ വിദ്യാലയത്തിന്റെ സമഗ്രം ആയ വികസനം അടിയന്തര പ്രാധാന്യത്തോടെയും,വ്യക്തമായ ആസൂത്രണത്തോടെയും സമയ ബന്ധിതമായി നിര്വഹിക്കപ്പെടേണ്ടതുണ്ട്.