സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SJHSPERAVOOR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അക്ഷരത്തെളിച്ചം

(പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി നടത്തിയ പ്രത്യേക പരിപാടി)


കോവിഡാനന്തര ചുറ്റുപാടിൽ നമ്മുടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പഠന പിന്നോക്കാവസ്ഥയെ മാറ്റിയെടുക്കുന്നതിനായാണ് അക്ഷരത്തെളിച്ചം എന്ന പരിപാടി നമ്മുടെ വിദ്യാലയത്തിൽ നടത്തിയിരുന്നത്. ഇതിനായി പ്രത്യേക സിലബസ് ഉണ്ടാക്കുകയും ആ സിലബസിൽ മൂന്ന് യൂണിറ്റുകൾ ഉൾപ്പെടുത്തി വളരെ അടുക്കും ചിട്ടയോടും കൂടി പ്രഗൽഭരായ വിദ്യാലയത്തിലെ അധ്യാപകരാൽ നടത്തിവന്ന പ്രസ്തുത പരിപാടിയിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഗണിതം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു[1]. കുട്ടികളിൽ അന്യം നിന്ന് പോയ വായനാശീലത്തെയും എഴുത്ത് ശീലത്തെയും തിരികെ കൊണ്ടുവരാനാണ് ഇത്തരത്തിലുള്ള ഒരു സ്പെഷ്യൽ കോച്ചിംഗ് ഒരുക്കിയെടുത്തത്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ജൂലൈ 2022-ന് തുടങ്ങി ക്രിസ്തുമസ് പരീക്ഷയ്ക്ക് ആരംഭം വരെ ഈയൊരു പരിപാടി കൃത്യമായി കൊണ്ടുപോകുവാൻ സാധിച്ചു.

നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ദിയ പി എസ്, ഡിയോണ പി എസ് എന്നിവർ നടത്തിയ പഠനമായിരുന്നു ' കോവിഡാനന്തര ജീവിതം കുട്ടികളിൽ' എന്നത് (പ്രസ്തുത പ്രോജക്ട് ഈ റിപ്പോർട്ടിന്റെ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്)[2]. പ്രൊജക്റ്റിന്റെ നിഗമനം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നതായും പഠന പിന്നോക്കാവസ്ഥ നിലനിൽക്കുന്നതായും കാണുന്നു, ഈയൊരു പ്രശ്നത്തിനുള്ള പരിഹാരമാണ് അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ടുകൊണ്ടുവന്നത്.

2023-2024 അക്കാദമിക്ക് ഇയർ

ജൂൺ 1-പ്രവേശനോത്സവം


പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും, ഹയർ സെക്കന്ററി വിഭാഗത്തിന്റെ വിജയോൽസവും സംഘടിപ്പിച്ചു.പേരാവൂർ എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് എല്ലാ വിഷയത്തിനും A പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ കുട്ടികളെ എംഎൽഎ മെമെന്റോ നൽകി ആദരിച്ചു.

പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് , വാർഡ് മെമ്പർമാരായ രാജു ജോസഫ്, ബാബു കെ വി, നൂർദ്ദിൻ മുള്ളേരിക്കൽ, മദർ പിടിഎ പ്രസിഡണ്ട് ലാലി ജോസഫ് എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിജി മാത്യു നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം നടത്തുകയും ചെയ്തു.


ജൂൺ 5 -ലോക പരിസ്ഥിതി ദിനം


പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ തണൽ 2023 എന്ന പേരിൽ ലോക പരിസ്ഥിതി ദിനാചരണം സമുചിതമായി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ശ്രീ . വി. സന്തോഷ് കുമാർ വിദ്യാർത്ഥി പ്രതിനിധി ജോസ്വിൻ ജോജോക്ക് വൃക്ഷ തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബൈജു വർഗീസ്, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജു ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ബെറ്റ്സി സ്കറിയ നന്ദി പറഞ്ഞു.തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിന്റെയും ഹെഡ്മാസ്റ്ററിന്റെയും അധ്യാപകരുടെയും ക്ലാസ് ലീഡേഴ്സിൻറെയും നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് കണിക്കൊന്ന തൈ നട്ടു പിടിപ്പിച്ചു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഹെഡ്മാസ്റ്ററുടെയും ക്ലാസ് അധ്യാപകരുടെയും മേൽനോട്ടത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.





ജൂൺ16- വായനക്കളരിക്ക് തുടക്കം കുറിച്ചു


പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരിക്ക് തുടക്കമായി. 5 മലയാള മനോരമ പത്രമാണ് വായന കളരിക്കായി സ്കൂളിന് ലഭിച്ചത്.

സംഗമം ജനശ്രീ സുസ്ഥിര വി കസന മിഷൻ ചെയർമാൻ ജോ സഫ് നിരപ്പേൽ മലയാള മനോരമ പത്രം പ്രധാനാധ്യാപകൻ സണ്ണി കെ.സെബാസ്റ്റ്യൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

സംഗമം മിഷൻ സെക്രട്ടറി

ദേവസ്യ നെടുമ്പാറ, ഭാരവാഹികളായ മായ ദേവസ്യ കരിയാട്ടിൽ, കുര്യാ ച്ചൻ ഓടയ്ക്കൽ, ബിജു കരിയ റ്റിൽ, ജോയ് മഞ്ഞളിയിൽ, പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, മനോരമ സർക്കുലേഷൻ ഓഫിസർ റോബിൻ കെ തോമസ്, സ്റ്റാഫ് സെക്രട്ടറി പ്ലാസിഡ് ആന്റണി, പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, ഷിജി മാത്യു, ജയേഷ് ജോർജ്, ബെനഡിക്ട് തോമസ്, സിസ്സി എം ലൂക്കോസ്, എം.ജെ.ടെസ്ന , ഡൽറ്റി ജോസഫ്, റിൻസി പി കുര്യൻ എന്നിവർ പ്രസംഗിച്ചു.

തൊണ്ടിയിൽ സംഗമം ജനശ്രീ സുസ്ഥിര മിഷനും പരേതനായ ഡോ.എം.ടി. മാത്യു മണിമലയുടെ ഓർമയ്ക്കായി ഡോ. ടി.പി. മോളി മാത്യു മണിമലയും ചേർന്നാണ് വായനക്കളരിക്കായി പത്രം സമ്മാനിച്ചത്.


ജൂൺ 19 - വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും


വായനാദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പി എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജെറിൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നിർമ്മലഗിരി കോളേജ് റിട്ട.പ്രിൻസിപ്പാൾ കെ വി ഔസേപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.

മദർ പിടിഎ പ്രസിഡണ്ട് ലാലി ജോസഫ്, സ്റ്റാഫ് സെക്രട്ടറി അബ്രഹാം പ്ലാസിഡ്, വിദ്യാർത്ഥി പ്രതിനിധി ഡോൺ ജോസ് നിജിൽ എന്നിവർ സംസാരിച്ചു. അധ്യാപക പ്രതിനിധി ജൈജു എം ജോയ് നന്ദി പറഞ്ഞു.


ജൂൺ( 19 -25) വായന വാരാചരണം


പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.മഹത് ഗ്രന്ഥ പാരായണം,ലൈബ്രറി സന്ദർശനം, പുസ്തക സമാഹരണം, വായന മത്സരം, സാഹിത്യ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിങ്ങനെയുള്ള പരിപാടികൾ ഓരോ ദിവസങ്ങളിലായി വായന വാരാചരണത്തിന്റെ ഭാഗമായി നടത്തി.

ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം



അന്താരാഷ്ട്ര യോഗാദിനത്തിൻറെ ഭാഗമായി പേരാവൂർ സെന്റ് ജോസഫ്‌ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് യോഗാദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ചൈതന്യ യോഗ ഡിസ്ട്രിക്ട് കമ്മറ്റി മെമ്പർ ശ്രീമതി രേഷ്മ പി ആർ കുട്ടികൾക്ക് യോഗ ക്ലാസും യോഗ പരിശീലനവും നൽകി.


ജൂൺ 21 വിജയോത്സവം



പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സുധാകരൻ ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി ഗീത മുഖ്യപ്രഭാഷണം നടത്തി.ഫുൾ എ പ്ലസ് നേടിയ 57 കുട്ടികളെയും 9 എ പ്ലസ് നേടിയ 17 കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു.പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർശ്രീ പാൽ ഗോപാലൻ, ശ്രീ ബൈജു വർഗീസ്, വാർഡ് മെമ്പർ ശ്രീ രാജു ജോസഫ്, ശ്രീ കെ വി ബാബു, നൂർ ദ്ദിൻ മുള്ളേരിക്കൽ, പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ലാലി ജോസഫ്, ശ്രീ തോമസ് എം ടി, ശ്രീമതി മേരിക്കുട്ടി പി ജെ, ശ്രീ ബെനഡി ക് തോമസ്, കുമാരി നിഹാരിക ആർ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷിജി മാത്യു നന്ദി പറഞ്ഞു.

ജൂൺ 23- ഓണത്തിന് ഒരു കൊട്ട പൂവ് തൈനടീൽ ഉത്സവം


തൊണ്ടിയിൽ സർവീസ് സഹകരണബാങ്കും പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിക്ക് തുടക്കമായി. ഓണത്തിന് മറുനാടൻ പൂക്കളെയും പച്ചക്കറികളെയും ആശ്രയിക്കുന്ന പതിവു മാറ്റി എല്ലാവരും കൃഷി ഇടങ്ങളിലേക്ക് ഇറങ്ങി വിഷരഹിത പൂക്കളും പച്ചക്കറികളും കൃഷി ചെയ്യണമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കുവാനാണ് കുട്ടികളെ ചെണ്ടുമല്ലി പൂ കൃഷിയിൽ പങ്കാളികളാക്കിയത്. ചടങ്ങിൽ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ റവ ഫാ തോമസ് കൊച്ചു കരോട്ട് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ രാജു ജോസഫ്, ബാങ്ക് ഡയറക്ടർ സാബു തോമസ് എന്നിവർ സംസാരിച്ചു.ബാങ്ക് ചെയർമാൻ, ജീവനക്കാർ, സ്കൂൾ അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. 70 സെൻറ് സ്ഥലത്ത് 3000 ത്തോളം ചെണ്ടുമല്ലി തൈകൾ ആണ് ഈ പദ്ധതിയിലൂടെ നട്ടു പരിപാലിക്കുന്നത്.


ജൂൺ 23 പകർച്ചവ്യാധി ബോധവൽക്കരണം


പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പകർച്ചവ്യാധി ബോധവൽക്കരണം നടത്തി. അസംബ്ലി കൂടി കുട്ടികളോട് വീടും പരിസരവും ശുചീകരിച്ചുകൊണ്ട് പകർച്ചവ്യാധികളെ തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവൽക്കരിച്ചു. തുടർന്ന് പേരാവൂർ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പകർച്ചവ്യാധികൾ എങ്ങനെ ഉണ്ടാകുന്നുവെന്നും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തു.


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം


പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എഡി എസ് യുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ കൂടിയ അസംബ്ലിയോടെയാണ് ദിനാചരണ പരിപാടികൾ ആരംഭിച്ചത്. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ ശ്രീ വിജേഷ് എ കെ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ നന്മ ഒപ്പുമരം സിവിൽ എക്സൈസ് ഓഫീസർ ശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബൈജു വർഗീസ്,അബ്രഹാം പ്ലാസിഡ് ആന്റണി എന്നിവർ സംസാരിച്ചു. എ ഡി എസ് യു ആനിമേറ്റർ ശ്രീമതി ജീൻസ് ജോർജ് നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ഫ്ലാഷ് മോബും റാലിയും നടത്തി