ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 5 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനം

ജൂൺ 19

വായനാദിനത്തോട് അനുബന്ധിച്ച് യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ്,ഉപന്യാസ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജൂൺ 22 വായനാദിനത്തോട് അനുബന്ധിച്ച് ഹൈസ്കൂൾ തലത്തിൽ വായനാമത്സരം സംഘടിപ്പിച്ചു.

ജൂൺ 24 വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി,വിവിധ ഭാഷാക്ലബ്ബ‍ുകൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി.പ്രശസ്ത എഴുത്തുകാരനും,ഗവേഷകനുമായ ശ്രീ.പി.കൃഷ്ണദാസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും "വായനയുടെ പ്രാധാന്യം"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ.ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ സ്കൂൾ ഹെഡ്‍മാസ്റ്ററായ ശ്രീ.ആർ.ശാന്തകുമാർ സ്വാഗതം ആശംസിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ ശ്രീമതി.അനന്തലക്ഷ്മി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം

ജൂലൈ 5

പുസ്തക പ്രദർശനം

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.ബഷീർ ഓർമ്മദിന ക്വിസ്,പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.