പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 29 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠശാല സ്കൂളിൽ പൊതുവായ ഒരു സ്കൂൾ ലൈബ്രറിയും ക്ലാസ് തല ലൈബ്രറിയും സംസ്കൃത ഭാഷയ്ക്ക് മാത്രമായി സജ്ജീകരിച്ച ലൈബ്രറിയും ഉണ്ട് .സംസ്കൃത ലൈബ്രറിയിൽ പുരാതനകാലത്തുള്ള വേദങ്ങളും ,ഉപനിഷത്തുകളും ,പുരാണങ്ങളും  ,ഇതിഹാസങ്ങൾ ,അമരകോശം ,വ്യാകരണഗ്രന്ഥങ്ങൾ ,നാടകങ്ങൾ ,സാഹിത്യ ഗ്രന്ഥങ്ങൾ,ജ്യോതിശാസ്ത്രം ,ആയുർവേദം ,കാവ്യശാസ്ത്രഗ്രന്ഥങ്ങൾ എന്നിവ ഈ ഗ്രന്ഥശാലയുടെ ആകര്ഷണീയതയാണ്.

24.06.2024 - പാഠശാലയുടെ നവീകരിച്ച സ്കൂൾ ലൈബ്രറി വായനാരാമം എന്ന നാമധേയത്തിൽ സാഹിത്യകാരൻ ശ്രീ ആഷാ മേനോൻ ഉദ്ഘാടനം നിർവഹിച്ചു .ഇതിനായുള്ള സാമ്പത്തികസഹായം ചെയ്തുതന്നത് 1968 കാലഘട്ടത്തിൽ വേദപാഠശാലയിൽ പഠിച്ച പൂർവ്വവിദ്യാർത്ഥിയും ഡൽഹിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച വ്യക്തിയുമായി ശ്രീ സുബ്രഹ്മണ്യൻ സി എ ആണ് .നീതി എന്ന ചലച്ചിത്രത്തിലെ ഗാനരചനയ്‌ക്ക് 2024 ലെ പൂവച്ചൽ ഖാദർ പുരസ്‌കാരം നേടിയ ശ്രീ മുരളി എസ് കുമാറായിരുന്ന ലൈബ്രറി രൂപകൽപന ചെയ്തത് .മുൻസിപ്പൽ ചെയർ പേഴ്സൺ ശിവകുമാർ മാഷ് ,വാർഡ് കൗൺസിലർ ശ്രീ കിഷോർ കുമാർ,വിരമിച്ച അധ്യാപകൻ ശ്രീ ജയശീലൻ ,പൂർവ വിദ്യാർത്ഥി ശ്രീ പ്രേംദാസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്വാഗതം ശ്രീമതി അജിത കുമാരിയും സ്റ്റാഫ് സെക്രട്ടറി ശ്രീ മനുചന്ദ്രൻ നന്ദിയും പറഞ്ഞു .