ജി എൽ പി എസ് പാണ്ടി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Environment day celebration
wecome day
praveshanolsam
Reading day

പ്രവേശനോത്സവം

ജി .എൽ .പി .എസ് പാണ്ടിയിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം അതി മനോഹരമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി.സ്മിത മാഡം പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു .എസ്.എം .സി ചെയർമാൻ ശ്രി .എഡ്വിൻ സർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു .പ്രധാനധ്യാപിക ശ്രീമതി .സിന്ധു ടീച്ചർ സ്വാഗതവും എസ് .ആർ.ജി.കൺവീനർ രാധിക ടീച്ചർ നന്ദിയും പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും ബുക്ക്, പേന, പെൻസിൽ, കട്ടർ, ക്രയോൺ തുടങ്ങിയ പഠ നോപകരണങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. Std2ലെ കുട്ടികൾ പ്ലാവിലകത്താപ്പിയും, ഓലകണ്ണടയും വാച്ചും നൽകി കുഞ്ഞനുജന്മാരേയും അനുജത്തിമാരേയും ഒന്നാം ക്ലാസിലേക്ക് ആനയിച്ചു.


പരിസ്ഥിതി ദിനം

ഇന്ന് പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് HM ടീച്ചർ സംസാരിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. HM ടീച്ചർ സ്കൂളിൽ ഒരേ വൃക്ഷ തൈ നട്ടു .കുട്ടികൾ അവരവരുടെ വീടുകളിൽ തയ് നട്ടു .

.