ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2024 JUNE 3-ാം തീയതി സ്കൂൾ ഓഡിറ്റോറിയമായ മറിയം മാത്തൻ മെമ്മോറിയൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ Rt. Rev. Dr. Thomas Samuel (Bishop emertus at CSI Madhya Kerala Diocese) ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ് ശ്രീമതി. ഷൈനി ഡേവിഡ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആനി വർഗീസ് എന്നിവർ പ്രസംഗിച്ചു. 2023-24 SSLC പരീക്ഷയിൽ FULL A+, 9 A+, 8A+ നേടിയവരെ അനുമോദിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

കാർഗിൽ വിജയ് ദിവസ്

കാർഗിൽ വിജയ് ദിവസം ആചരിച്ചു. ബാലികാമഠം സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു. തതവസരത്തിൽ അസംബ്ലിയിൽ നല്ലപാഠം യൂണിറ്റിലെ കുട്ടികൾ പോസ്റ്റർ പ്രദർശിപ്പിക്കുകയും കാർഗിൽ വിജയ് ദിവസത്തിന്റെ പ്രാധാന്യത്തെയും ഇന്ത്യൻ സേനയുടെ ത്യാഗത്തെയും സമർപ്പണത്തെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റേസ് ശ്രീമതി ഷൈനി വർഗീസ്, ജൂലി അലക്സാണ്ടർ എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.1999ലെ കാർഗിൽ വീരയോദ്ധാവ് സുബൈദാർ മേജർ എസ് വേണുഗോപാൽ സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സുബൈദാർ മേജർ എസ് വേണുഗോപാൽ സാർ തന്റെ യുദ്ധകാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. രാജ്യസ്നേഹത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തിന്റെ മാനം കാത്ത വീരഭടന്മാരെ അനുസ്മരിച്ചു.