ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024

GGHSS Peroorkada സ്കൂളിൽനോ പ്രവേശത്സവം ബഹുമാനപ്പെട്ട MLA Adv VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ വിശിഷ്ട അതിഥിയായിരന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം പറയുകയും HM ഇൻചാർജ് ദീപ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടു എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ സർ പ്രസംഗിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് mpta പ്രസിഡന്റ് ശുഭ ഉദയൻ, ഹയർ സെക്കന്ററി അധ്യാപകൻ ലിജിൻ സർ എന്നിവർ വേദിയിൽ സംസാരിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 23 കുട്ടികൾക്കും ഹയർസെക്കൻഡറി എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൻറെ സ്നേഹോപഹാരം നൽകി. കഴിഞ്ഞ പരീക്ഷയിൽ 100% വിജയമാണ് സ്കൂൾ കൈവരിച്ചത്. നമ്മുടെ സ്കൂളിൽ ഇനിയും ഒത്തിരി വികസന പ്രവർത്തനങ്ങൾ വരുന്ന ഒരു വർഷത്തിനകം നടത്താൻ കഴിയുമെന്ന് MLA VK പ്രശാന്ത് സർ ഉറപ്പും നൽകി..