ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം
വളവന്നൂർ
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്കളാണുള്ളത്.
പഞ്ചായത്ത് രൂപീകരണം : 1962
അതിരുകൾ
- കിഴക്ക് - കൽപകഞ്ചേരി, തിരുന്നാവായ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചെറിയമുണ്ടം, പൊന്മുണ്ടം, തലക്കാട് പഞ്ചായത്തുകൾ
- തെക്ക് - തിരുന്നാവായ, തലക്കാട് പഞ്ചായത്തുകൾ
- വടക്ക് - പൊന്മുണ്ടം, കൽപകഞ്ചേരി,പഞ്ചായത്തുകൾ
ഭൂമിശാസ്ത്രം
ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.
പിൻ : 676551
ടെലിഫോൺ കോഡ് : 0494
അടുത്തുള്ള പട്ടണങ്ങൾ : തിരൂർ
കോട്ടക്കൽ
വളാഞ്ചേരി
നിയമസഭാ മണ്ഡലം : തിരൂർ
ബ്ലോക്ക് പഞ്ചായത്ത് : താനൂർ
"ജില്ലാ പഞ്ചായത്ത് : മലപ്പുറം"
"സംസ്ഥാനം : കേരളം"
പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ
- ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
- ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
- ബി.വൈ.കെ.ഐ.ടി.ഐ
- അൻസാർ അറബിക് കോളേജ്
- ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
- അൻസാർ ഇംഗ്ലീഷ് സ്കൂൾ
- ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
- ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി
ശ്രദ്ധേയരായ വ്യക്തികൾ
പി സി നജ്മത്ത് (പ്രസിഡൻ്റ്)
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്):
കുറുക്കോളി മൊയ്ദീൻ :പതിഅഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തെ പ്രതിനീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനാണ് . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ വിവിധ സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം ഏറ്റെടുതിട്ടുണ്ട് . സഹകരണപ്രസ്ഥാനത്തിലും അദ്ദേഹം സംഭാവനകൾ നൽകി . വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ആശുപത്രികൾ
- വളവന്നൂർ പി.എച്ച്.സി
- കുടുംബാരോഗ്യ കേന്ദ്രം വളവന്നൂർ
- മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ
- ഡി-കെയർ മെഡിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
- വളവന്നൂർ ബാഫഖി യത്തീംഖാന മസ്ജിദ്
- വളവന്നൂർ ജുമാമസ്ജിദ്
- അൻസാർ മസ്ജിദ്
- ചെറവന്നൂർ വടക്ക് ജുമാമസ്ജിദ്
പൊതുസ്ഥാപനങ്ങൾ
- വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
- വളവന്നൂർ വില്ലേജ് ഓഫീസ്
- G.M.L.P.S വളവന്നൂർ
- വളവന്നൂർ സർവീസ് സഹകരണ ബാങ്ക്
- വളവന്നൂർ പിഎച്ച്സി
- സബ് രജിസ്ട്രാർ ഓഫീസ്
- വളവന്നൂർ കൃഷിഭവൻ
പ്രധാനപ്പെട്ട പട്ടണം
കടുങ്ങാത്തുകുണ്ട് : കൽപകഞ്ചേരി, വളവന്നൂർ എന്നീ രണ്ട് പഞ്ചായത്തികളിലാണ് കടുങ്ങാത്തുകുണ്ട്
ടൗൺ സ്ഥിതി ചെയ്യിന്നത്.
കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.
ജനസംഖ്യ
വളവന്നൂരിൽ ആകെ ജനസംഖ്യ 33,159,ആണ് .അതിൽ പുരുഷ ജനസംഖ്യ 15,255,ആണ് .സ്ത്രീ ജനസന്ഖ്യ 17,904,ആണ് .
വളവന്നൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 80.93% ആണ് .
വളവന്നൂരിന്റെ സമീപ ഗ്രാമങ്ങൾ
പരിയാരപുരം
താനൂർ
ഞൂഴൂർ
നിറമരുതൂർ
കൽപകഞ്ചേരി
മാറാക്കര
പൊന്മള
മേൽമുറിYU
എടയൂർ
ആതവനാട്
ക്ലബ്ബുകൾ
വളവന്നൂരിൽ ഇന്ന് കല കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനശ്രദ്ധ നേടിയ സംഘടനകളെയും ക്ലബ്ബുകളും ഉണ്ട് .
- വളവന്നൂർ സഹായ നിധി :- യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയതിൻറെ ഫലമായി , വാട്സ്ആപ് , ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ധാരാളം കൂട്ടായ്മകൾ രൂപപെടുന്നുണ്ട്. 2015സെപ്റ്റംബർ12 നാണ് പ്രവാസികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഈ വാട്സാപ്പ് കൂട്ടായ്മ്മ ആരംഭിക്കുന്നത് .ചാരിറ്റി കൂട്ടായ്മ്മ ആയിട്ടും ബ്ലൂഡഗ്രൂപ് രൂപീകരണം , മെഡിക്കൽക്യാമ്പ് പ്ലാസ്റ്റിക് നിർമാർജനം , കൂടുതൽ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ , ജൈവപച്ചക്കറിത്തോട്ടം , കിണർ റീചാർജ് യജഞം , പഞ്ചായത്തുമായി സഹകരിച്ചു മെഡിക്കൽ ഉപകരങ്ങൾ വിതരണം ലഹരിക്കെതിരെ കൂട്ടായ്മ്മ തുടങ്ങിയവയും വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപിക്ക്നത്തിന്റെ ഭാഗമായി കാരൃർ ഗൈഡൻസ് മോട്ടിവേഷൻ പ്രോഗ്രാമുകൾ , PSC സെൽ എന്നിവയും പ്രവർത്തിക്കുന്നു .
- മൈത്രി സംകാരിക വേദി :-പ്രസിഡന്റ് -എ അബ്ദുറഹ്മാൻ മാസ്റ്റർ