എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെസ്റ്റ് കൊരട്ടി

വെസ്റ്റ് കൊരട്ടിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുകയാണ് എൻ യു പി സ്കൂൾ. തത്തമത്ത് സ്ക്കൂളെന്ന് ആദ്യകാലത്ത് അറിയപ്പെടുന്ന സ്കൂൾ ആരംഭിച്ചത് 1882 ലാണ്. തത്തമത്ത് കൊരട്ടി സ്വരൂപത്തിലെ ശ്രീ കൊച്ചു കുട്ടൻ തമ്പുരാൻ ആണ് ആദ്യകാലത്ത് സ്കൂൾ നടത്തിയിരുന്നത്. എൽപി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1983ൽ യുപി സ്കൂൾ ആയി നവീകരിച്ചു. 1993ൽ ഇരിങ്ങാലക്കുട എൻഎസ്എസ് താലൂക്ക് യൂണിയൻ സ്കൂൾ ഏറ്റെടുത്തു. LPസ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1983 ൽ ഒരു അപ്പ് സ്കൂൾ ആയി നാവീകരിച്ചു .ഇതിനായി സ്കൂൾ മാനേജ്‌മന്റ് ആവശ്യമായ ഭൂമിയിൽ പുതിയ കെട്ടിടങ്ങളും പണിതുയർത്തി. UP ആയ സാഹചര്യത്തിൽ അതിനുവേണ്ട അധ്യാപകരെയും നിയമിച്ചു. ഇതുവഴി വെസ്റ്റ് കൊരട്ടി പ്രദേശത്തുള്ള ധാരാളം ആളുകൾക്ക് പഠിക്കാനും സാധിച്ചു . വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും എല്ലാവിധ അടിസ്ഥാന സംവിധാനങ്ങളിലൂടെയും സ്കൂൾ ഉയർന്നു.വിശാലമായ കെട്ടിടങ്ങൾ,ലൈബ്രറിസൗകര്യം ,കമ്പ്യൂട്ടർ ലാബ്, എന്നിവയും കായിക അഭിരുചി വളർത്താനായി കളിയുപകരണങ്ങൾ കളിക്കുന്നതിനു വിശാലമായ കളി സ്ഥലങ്ങൾ എന്നിവ കുട്ടികൾ ഉപയോഗിക്കുന്നു.ഇന്നും വെസ്റ്റ് കൊരട്ടിയിലെ തന്റെ അക്കാദമികമായ തിളക്കത്തിലും അർപ്പണ മനോഭാവത്തോടെയും സ്കൂൾ നിലനിൽക്കുന്നു.എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി ഉയർത്തുകയും ഓരോ ക്ലാസുകളിലും എൽഇഡി പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസുകൾ, വിശാലമായ കെട്ടിടങ്ങൾ, കുട്ടികൾക്ക് ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ ലാബ്, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കി.എൻയുപിഎസ് അതിൻ്റെ ജൈത്രയാത്ര തുടരുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജ്ഞാനോദയം വായനശാല
  • എൻ യു പി സ്കൂളിന്റെ അടുത്തുള്ള A ഗ്രേഡ് വായനശാലയാണ് ജ്ഞാനോദയം വായനശാല.1954 ൽ സ്ഥാപിതമായി. 70 വർഷത്തോളം പഴക്കമുള്ള ഈ വായനശാല നാട്ടിലെയും സമീപപ്രദേശങ്ങളിലും യുവതലമുറയ്ക്ക് വിജ്ഞാന സമ്പാദനത്തിന്റെ കേന്ദ്രമായി ഉയർത്തി നിൽക്കുന്നു. ഇവിടെ നടക്കുന്ന പ്രശസ്തമായ അക്ഷരശ്ലോക സദസ്സ് ചാലക്കുടി താലൂക്കിൽ തന്നെ പേരുകേട്ട പരിപാടിയാണ്. മൺമറഞ്ഞുപോയ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ശിവദാസ് എം എസ് ദിവാകരൻ നമ്പൂതിരി സർ ഇവരൊക്കെ ഈ വായനശാലയുടെ സാരഥികൾ ആയിരുന്നു.  ഏകദേശം 20000 ഓളം പുസ്തകവും 650 ഓളം വായനക്കാരുമായി ഇപ്പോഴും വായനശാല തല ഉയർത്തി നിൽക്കുന്നു.2016-17 കാലഘട്ടത്തിൽ 74 വായനശാലയിൽ നിന്ന് ചാലക്കുടി താലൂക്കിലെ ഏറ്റവും മികച്ച വായനശാലക്കുള്ള അവാർഡ് ജ്ഞാനോദയമാനശാലയ്ക്ക് കിട്ടി.2017-18 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡും ഈ വായനശാലയ്ക്ക് ലഭിച്ചു.
  • പോസ്‌റ്റോഫീസ്
  • ഹെൽത്ത് സെന്റർ

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീഭദ്ര മുടിയേറ്റ് കലാ സംഘം : വാരണാട്ട് ശങ്കരനാരായണക്കുറുപ്പ്.

1946-ൽ ജനിച്ച വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് പരേതനായ വാരണാട്ട് മാധവക്കുറുപ്പിൻ്റെ മകനും ശിഷ്യനുമാണ്. പിതാവിൻ്റെ മരണശേഷം ശ്രീഭദ്ര മുടിയേറ്റ് സംഘത്തിൻ്റെ ചുമതല ശങ്കരനാരായണക്കുറുപ്പ് ഏറ്റെടുത്തു. കേരളത്തിലെ 60 ലധികം ഭഗതി (ഭദ്രകാളി) ക്ഷേത്രങ്ങളിൽ മുടിയേറ്റും കളമെഴുത്തും പാട്ടും നടത്തി. 2011-ൽ വാരണാട്ടു ശങ്കരനാരായണക്കുറുപ്പിനെ ജെ.സ്വാമിനാഥൻ പുരസ്‌കാരം നൽകി ആദരിച്ചു. കളമെഴുത്തിൻ്റെ മുഖമുദ്രയിൽ പ്രാവീണ്യം നേടിയതിന് കേരള സംഗീത നാടക അക്കാദമി ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം.എ.എം.എച്ച് എസ് കൊരട്ടി
  • എൽ. എഫ്. സി. എച്ച്. എസ്. കൊരട്ടി
  • പഞ്ചായത്ത് എൽ പി സ്കൂൾ കൊരട്ടി
  • എം എസ് യു പി എസ് കൊരട്ടി

ആരാധനാലയങ്ങൾ

  • ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം
ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം
  • തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രം ആണിത്. ആദ്യപരാശക്തിയായ മൂകാംബിക ദേവിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 108 ദുർഗ്ഗാ ദേവാലയങ്ങളിൽ ഒന്നാണിത്.

ഫാത്തിമ മാതാ പള്ളി

അൽ ഹുദാ മസ്ജിദ്

മാള ഇസ്ലാമിക് ട്രസ്റ്റിന്റെ കീഴിൽ 1993 ൽ വെസ്റ്റ് കൊരട്ടി അൽ ഹുദാ മസ്ജിദ് സ്ഥാപിതമായി. ട്രസ്റ്റ് ചെയർമാനായിരുന്ന പരേതനായ ടി.എ. മുഹമ്മദ് മൗലവി, ട്രസ്റ്റ് അംഗമായ കെ.ബി അബ്ദുൽ കരീം എന്നിവ ർ പള്ളി നിർമാണത്തിന് നേതൃത്വം നൽകി പള്ളിയോടനുബന്ധിച്ചു മദ്‌റസ്സും പ്രവർത്തിച്ചു വരുന്നു.