ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോയിക്കലിന്റെ പ്രാദേശിക ചരിത്രം


ചരിത്രപരമായും സാമൂഹികമായും വളരെ വർഷങ്ങൾക്കു മുമ്പു തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ നാടാണ് കോയിക്കൽ. തിരുവിതാം കൂർ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്ന പ്രദേശമാണിത്. കോയിക്കൽ എന്ന പദം തന്നെ കോയിലധികാരിയെ ഓർമ്മിപ്പിക്കുന്നതാണ്. നാടുവാഴിയുടെ വാളും മറ്റും സൂക്ഷിച്ചിരുന്ന തറവാടുകൾ ഇവിടെയുണ്ടായിരുന്നുവെന്ന് ഈ പ്രദേശത്തിന്റെ ചരിത്രമറിയാവുന്ന പഴമക്കാർ ഫറയുന്നുണ്ട്. രാജാവിനു വേണ്ടി സൈന്യബലം കൂട്ടുവാൻ കളരികളും മറ്റും നടത്തിയിരുന്നതായും വിശ്വസിക്കുന്നവരുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലുള്ള ശാസ്താ ക്ഷേത്രവും വളരെ പഴക്കമുള്ളതാണ്.
കൊല്ലം പട്ടണം പണ്ടു മുതൽക്കേ കച്ചവടത്തിനും കശുവണ്ടി വ്യവസായത്തിനും കയർവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ്. ശ്രീ.തങ്ങൾ കുഞ്ഞു മുസല്യാരെപ്പോലുള്ളവർ ഈ നാടിന്റെ ഭാഗധേയം തന്നെ തിരുത്തിയെഴുതിയവരാണ്. കച്ചവടസ്ഥാപനത്തോടെപ്പം വിദ്യാഭ്യാസസ്ഥാപനങ്ങലും ആരംഭിച്ചു കൊണ്ട്. വലിയൊരു മാറ്റത്തിനുള്ള വഴി തുറക്കുകയാണദ്ദേഹം ചെയ്തത്.
രണ്ടാംകുറ്റിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചന്ത, കൊല്ലത്തെ തന്നെ ആദ്യത്തെ പൊതു മാർക്കറ്റായിരുന്നു. ക്രയവിക്രയത്തിന്റെ ആദ്യകാല സ്പന്ദനങ്ങൾ ഈ നട്ടിൽ ഇന്നും അവശേഷിക്കുന്നു.
കോയിക്കൽ സാംസ്കാരികമായ ഒത്തോരുമയ്ക്ക് പേരുകേട്ട നാടാണ്. വിഭിന്ന മതസ്ഥരായിട്ടുള്ളവർ ഇവിടെ സാഹോദര്യത്തോടെ പുലരുന്നു. അമ്പലവും പള്ളിയും മോസ്കും തൊട്ടടുത്തടുത്തായിത്തന്നെ നിലകൊള്ളുന്നു. ആഘോഷങ്ങളും ആചാരങ്ങളും ആവേശത്തോടെ കൊണ്ടായുന്നു. കോയിക്കൽ ചരിത്രമുറങ്ങുന്ന നാട്! കച്ചവടപ്പെരുമയുടെ നാട്! അറിവിന്റെ കരുത്ത് തിരിച്ചറിഞ്ഞ നാട്! സംസ്കാരങ്ങളുടെ സമന്വയ ഭൂമി! കലകളുടെ കേദാരം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ .ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
  • വില്ലജ് ഓഫീസ് കിളികൊല്ലൂർ
  • പോസ്റ്റ് ഓഫീസ്
 ==ചിത്രശാല==

ആരാധനാലയങ്ങൾ

കോയിക്കൽ ശ്രീകണ്ഠൻ ശാസ്താക്ഷേത്രം

കൊല്ലം ജില്ലയിലെ കിളികൊല്ലൂർ ,കോയിക്കൽ ആണ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത് .കേരളത്തിലെ 108 അയ്യപ്പൻ കാവുകളിൽ ഒന്നാണ് ഈ ക്ഷേത്രം.ഗവൺമെന്റ് എച്ച്എസ്എസ് കോയിക്കൽ ഈ ക്ഷേത്രത്തിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.

ചിത്രശാല

[[