ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുമുടിയൂർ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന  മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ.  പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു. മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.

പൊതു സ്ഥാപങ്ങൾ

  • GOHSS PERUMUDIYUR, PATTAMBI
  • SNGLPS PERUMUDIYUR, PATTAMBI

പ്രമുഖ വ്യക്തികൾ

  • പുന്നശ്ശേരി നീലകണ്ഠശർമ്മ

പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.


മുതുതല ജ്രാമ പഞ്ചായത്ത്

പട്ടാമ്പി താലൂക്ക

പാതക്കാട് ജില്ല