Kalharam
എന്റെ ഗ്രാമം ...
തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ നിന്ന് 6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.