തോലന്നൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ..

 
തോലന്നൂർ ഗ്രാമം

പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥലനാമ ഉത്ഭവം, തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു...

തോലന്നൂരിൽ ഒരു മലയ്ക്ക് മുകളിലായി തോലൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ഒരു കട്ടിലും ശൂലവും കാണാം ..ആ മലമുകളിൽ നിന്നാൽ ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലന്നൂർ ഗ്രാമം മുഴുവനായി കാണാം..

 
തോലന്റെ കട്ടിൽ