ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. യു. പി. എസ്. മങ്ങാട്ടുകര
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201722682





ചരിത്രം

100 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര യു.പി സ്കൂള്‍ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ല്‍ യൂ.പി.സ്കൂളായി ഉയര്‍ത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ അകാലത്തില്‍ മരണമടിഞ്ഞിരുന്നു . സ്കൂള്‍ കാരണമറിയാന്‍ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാമണര്‍ക്ക് അന്നദാനം. വസ്രദാനം എന്നിവയാണ് ജോത്സ്യന്‍ പ്രതിവിധിയായി നിര്‍ദ്ദേശിച്ചത്. പ്രബുദദ്ധനനായയ കാരണവര്‍ ശ്രീ. മാടമ്പത്ത് രാമന്‍ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാദാനം എന്നീ പുണ്യപ്രവര്‍ത്തികള്‍ നടത്തുന്നതിനായി 1917ല്‍ വിജയ രാഘവവാചാരി മെമ്മോറിയല്‍ സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. അന്ന് സ്കൂള്‍ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ല്‍ സ്കൂള്‍ ഇപ്പോള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് യു.പി സ്കൂള്‍ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ല്‍ എയ്ഡഡ് എല്‍.പി സ്കൂള്‍ മാങ്ങാട്ടുകര എന്നും 1976ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ എയ്ഡഡ് യു.പി സ്കൂള്‍ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യര്‍ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റര്‍. മുന്‍ പ്രധാനധ്യാപകനായിരുന്ന ശ്രീ മടമ്പത്ത് കരുണാകരന്‍ മാസ്റ്റര്‍ക്ക് 1970ല്‍ നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും 1979ല്‍ ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1 LIBRARY 2 LAB 3 OFFICE ROOM 4 STAFF ROOM 5 മതിയായക്ലാസ് മുറികള്‍ 6 ശുചി മുറികള്‍ 7 കുടിവെള്ളത്തിന് കിണറും,,പൈപ്പും 8 കളിയുപകരണങ്ങള്‍ 9 ഊഞ്ഞാല്‍ 10 ഹാള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 ശ്രി. M P കരുണകരന്‍മാസ്റ്റര്‍ 2 V M സുധീരന്‍ 3 അഡ്വ. പുഷ്പാംഗദന്‍ 4 ശ്രി. V M മനോഹരന്‍ 5 Dr പ്രവീണ്‍ 6 Dr പ്രദോഷ് 7 Dr ശശിധരന്‍ 8 Dr ജോണി 9 Dr പ്രകാശന്‍ 10 Dr സുരേഷ് 11 Dr അജയന്‍ 12 അരുണ്‍ മോഹനന്‍ 13 ഭാസ്കരന്‍ മാസ്റ്റര്‍ (റിട്ട.AEO) നിരവധി സ്കൂള്‍ കോളേജ് അധ്യാപകര്‍,അഭിഭാഷകര്‍,സര്‍കാര്‍ ജീവനകാര്‍ തുടങ്ങിയവര്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._മങ്ങാട്ടുകര&oldid=244057" എന്ന താളിൽനിന്ന് ശേഖരിച്ചത്