Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന് ചെരുവില്‍ ആരംഭിച്ചു. 1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ് അനുവദിച്ചു കിട്ടിയത്
|
ഉള്ളടക്കം [മറയ്ക്കുക]
1 ഒരു പള്ളികൂടത്തിന്റെ കഥ
2 ഭൗതികസൗകര്യങ്ങള്
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 നേട്ടങ്ങള്‍
5 മാനേജ്മെന്റ്
6 മുന്‍ സാരഥികള്‍
7 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
8 വഴികാട്ടി
|
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ്
|
:18085
|
സ്കൂള്‍ ഫോണ്‍ :0483 2831406 |
സ്കൂള്‍ വിലാസം : വാഴയൂര്‍ പി.ഒ, മലപ്പുറം പിന് കോഡ് 673633 |
|
ഇമെയില്‍:pmsapthsskakkove@gmail.com |
വെബ് സൈറ്റ് http:// |
|
വിദ്യാഭ്യാസ ജില്ല :മലപ്പുറം |
റവന്യൂ ജില്ല :മലപ്പുറം |
|
ഉപ ജില്ല :മലപ്പുറം |
ഭരണം വിഭാഗം :മാനേജ്മെന്റ് |
|
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍,എച്ച്.എസ്.എസ്. |
|
മാദ്ധ്യമം :മലയാളം,ഇംഗ്ലീഷ് |
ആണ്‍കുട്ടികളുടെ എണ്ണം :2268 |
|
പെണ്‍കുട്ടികളുടെ എണ്ണം :2068 |
വിദ്യാര്‍ത്ഥികളുടെ എണ്ണം :4336 |
|
അദ്ധ്യാപകരുടെ എണ്ണം :53 |
പ്രിന്‍സിപ്പല്‍ :Santha.P |
|
പ്രധാന അദ്ധ്യാപകന് :മധുസൂദനന്.എസ്.ഡി |
പി.ടി.ഏ. പ്രസിഡണ്ട് :ചക്രപാണി |
|
|
ഒരു പള്ളികൂടത്തിന്റെ കഥ
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന് ചെരുവില്‍ ആരംഭിച്ചു.ഒരു താല്കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന് ശ്രീ.ടി.പി.വെലായുധന് കുട്ടി മാസ്റ്ററായിരുന്നു.
1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ് ഉണ്ടായിരുന്നത്.
- 1969 ഏപ്രില്‍ 9 ന് സ്കൂളിന്റെ പ്രഥമ വാര്‍ഷികം നടത്തി.
- 1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
- 1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.
- 1978 ല്‍ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
- 1983 ല്‍ അദ്ദേഹം AEO ആയി പോയപ്പോള്‍ സീനിയര്‍ അദ്ധ്യാപകന് പി.വി. ഇബ്രാഹിം മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു.
- 1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
- 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ് അനുവദിച്ചു കിട്ടിയത്.
- 2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നിജില്‍.കെ എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.||
|
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്||
|