ജി.എൽ.പി.എസ്.സി.യു.കാമ്പസ്
ജി.എൽ.പി.എസ്.സി.യു.കാമ്പസ് | |||
[[Image:|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | --1989 | ||
സ്കൂള്‍ കോഡ് | 19805 | ||
സ്ഥലം | കാലിക്കറ്റ് യുനിവേര്സിറ്റി | ||
സ്കൂള്‍ വിലാസം | കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ, മലപ്പുറം | ||
പിന് കോഡ് | 673635 | ||
സ്കൂള്‍ ഫോണ്‍ | 04942 401211 | ||
സ്കൂള്‍ ഇമെയില്‍ | glpscuc@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 257 | ||
പെണ് കുട്ടികളുടെ എണ്ണം | 269 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 526 | ||
അദ്ധ്യാപകരുടെ എണ്ണം | 16 | ||
പ്രധാന അദ്ധ്യാപകന് | മുഹമ്മദ് സാലിം കെ | ||
പി.ടി.ഏ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണന് യു | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
18/ 01/ 2017 ന് 19805 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേര്സിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം ജി..എല്‍.പി സ്കൂള്‍ സി.യു. കാമ്പസ് എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നാഷണല്‍ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡല്‍ ഹയര്‍ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ന്‍ വളരെഅധികംകഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തില്‍ 1989 നവംബറില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ന് സര്‍വകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ സര്കാരില് നിന്ന് ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികള്‍ സ്കീന് വെച്ച് തിരിച്ചത്.ഫര്‍ണ്ണിച്ചറുകള്‍ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബര്‍ 16 ഒരേക്കര്‍ സ്ഥലം സര്‍വകലാശാലയില്‍ നിന്നും സ്കൂളിനായി വിട്ടുകിട്ടി.അതെ വര്‍ഷം തന്നെ പിടിഎ യുടെ സഹായത്താല്‍ രണ്ടു ക്ലാസ്സ് റൂമുകള്‍ നിര്‍മ്മിച്ചു.2000-2001ല്‍ ഡിപിഇപി ഫണ്ടില്‍ നിന്ന് രണ്ടു ക്ലാസ്സ് റൂമുകളും എസ്എസ്എ ഫുണ്ടില്‍ നിന്നും 2004 ല്‍ 4 ക്ലസ്സ് റൂമുകളും 2005 ല്‍ എംജിപി ഫുണ്ടില്‍ നിന്നും രണ്ടു ക്ലാസ്സ് മുറികളും ചുറ്റുമതില്‍ മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വര്‍ഷം തന്നെ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളില്‍}നവീകരണവും നടന്നു. 2010-11 വര്‍ഷത്തില്‍ എസ്എസ്എ പദ്ധതി പ്രകാരം 4 ക്ലാസ്സ് റൂമും കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങള് ഒരുങ്ങി. വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന്
27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15 ഡിവിഷനുകളിലായി 500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.
2 അറബി അധ്യാപകരുള്‍പ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.1304273,75.8904463,17 | zoom=12 }} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കാലിക്കറ്റ് യൂനിവേഴ് സിറ്റി ബസ്സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റര്‍.)
- പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയില്‍വേ സ്റ്റേഷന് 10 കീ. മീ അകലം.