എം.എ.എ.എൽ.പി.എസ്. മക്കരപ്പറമ്പ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.എ.എ.എൽ.പി.എസ്. മക്കരപ്പറമ്പ | |
---|---|
വിലാസം | |
മക്കരപ്പറമ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 18619 |
നൂറ്റാണ്ടിന്റെ ചരിത്ര സ്‌മൃതികളുണർത്തുന്ന മദ്രസത്തുൽ അലവിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1906 ൽ ആണ് സ്ഥാപിതമായത് .സ്കൂൾ ആരംഭി ക്കുമ്പോൾ ഒരു ഓത്തുപള്ളിക്കൂടവും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചിരുന്നു .കാലക്രമേണ ഓത്തുപള്ളിക്കൂടം ഇല്ലാതാവുകയും ഒന്നുമുതൽ അഞ്‍ജുവരെയുള്ള പ്രൈമറി വിദ്യാലയമായി തുടരുകയും ചെയ്തു . ആദ്യ കാലത്തു മക്കരപ്പറമ്പു ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് മക്കരപ്പറമ്പ് ടൗണിന്റെ ഹൃദയഭാഗത്തേക്ക് മാറ്റുകയാണുണ്ടതായത് .വെങ്കിട്ട പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം അവർ മരണപ്പെട്ടതിനാൽ മകൻ വെങ്കിട്ട ബഷീറാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് .
നൂറ്റിപ്പത്തു ആണ്ടുകൾ പിന്നിട്ട ഈ വിദ്യാലയത്തിൽ നിന്നാണ് ഈ പ്രദേശത്തെ ബഹുഭൂരിഭാഗവും അക്ഷരജ്ഞാനത്തിന്റെ അനന്ത ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത് .1947 ആഗസ്ത് 15 നു രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ വിദ്യാലയത്തിന് സമീപം മധുരപ്പലഹാരം വിതരണം ചെയ്യുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരിന്നതായി അക്കാലത്തെ പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് .അക്കാലത്തു ഈ വിദ്യാലയത്തിന്റെ മാനേജർ പുണർപ സ്വദേശിയായ കെ ടി മുഹമ്മദ് മൗലവി ആയിരിന്നു .രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ സേവനം അനുഷ്ടിച്ചിരുന്ന കുറുവ സ്വദേശി അടിപരുത്തി രാഘവൻ നായരായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ .
പിൽക്കാലത്തു ഗോപാലൻ മാസ്റ്റർ ,ഇടവഴിക്കൽ മുഹമ്മദ് മാസ്റ്റർ ,സി അച്യുതൻ മാസ്റ്റർ,കെ രാധാമണി ടീച്ചർ ,സി പി മുഹമ്മദ് മാസ്റ്റർ ,എം കെ ഉമൽ ഉമൈമ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകർ ആയിട്ടുണ്ട് .
നിലവിൽ ഈ വിദ്യാലയത്തിന്റെ ഹെട്മിസ്ട്രെസ്സ് സി രമണി ടീച്ചർ ആണ് .നാല് അധ്യാപികമാരും ഒരു അധ്യാപകനും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് അനീസുദ്ധീൻ മുല്ലപ്പള്ളിയാണ് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.