ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾ പ്രവർത്തനങ്ങൾ (2023-2024)

സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു

ജ‍ൂൺ 1 പ്രവേശനോത്സവം

2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു. മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു. പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു. രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു. തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം

'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി. ഹെഡ്‍മാസ്‍ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു. തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈക‍ുന്നേരം 3 മണിക്ക് ജെ. ആ‍. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു. DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ജ‍ൂൺ 19 വായനാ ദിനം

വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും ക‍ുട്ടികൾ വായനാദിന സന്ദേശം നൽകി. ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ മത്സരം എന്നിവ നടന്നു.

ജ‍ൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്ക‍ുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതക‍ുന്ന പോസ്റററുകൾ നൽകി. പ്രത്യേക അസംബ്ലി ചേർന്ന് വിശദീകരിച്ചു.

ജ‍ൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധ ദിനത്തോടന‍ുബന്ധിച്ച് ക്ലാസ് തലത്തിൽ വിഷയം നൽകിക്കൊണ്ട് പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ ക്ലാസെടുത്തു. ഓരോ കുട്ടിയും ഓരോ പ്ലക്കാർഡ് വീതം നിർമ്മിച്ച് ക്ലാസ്സ് തലത്തിൽ അവ ഡിസ്പ്ലേ ചെയ്തു. കാഞ്ഞങ്ങാട് ശിശുസൗഹൃദ പോലീസ്, എസ്. ഐ കൺട്രോൾ റൂം കാഞ്ഞങ്ങാട് 9ാം ക്ലാസിലെ ക‍ുട്ടികൾക്ക് ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ സ്വാഗതം കൺവീനർ ശൈലജ, അധ്യക്ഷൻ ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ.

ജ‍ൂലായ് 5 ബഷീർ ദിനം

ബഷീർ ദിനം, വ്യത്യസ്തങ്ങളായ പരിപാടികളോടെ ആസൂത്രണം ചെയ്തു. മഴ കാരണം 5ന് നടക്കേണ്ട പരിപാടികൾ 10ന് ബഷീർ ദിന ക്വിസ്സോടെ ആരംഭിച്ചു. ബഷീർ---ദ മാൻ എന്ന ഡോക്യുമെൻ്ററി പ്രദർശനം 11ന് സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. 12ന് കാരിക്കേച്ചർ [ബഷീർ കഥാപാത്രങ്ങൾ], ക‍ൃതികളുടെ മുഹൂർത്തങ്ങളിലൂടെ [ വീ‍‍‍‍‍‍ഡിെയോക്ലിപ്പ്] ബഷീർ പതിപ്പ് ഇവ നടന്നൂ

ജൂലായ് 11 ജനസംഖ്യാദിനം

ജനസംഖ്യാദിനത്ജൂലായ് 11 ജനസംഖ്യാദിനം തോടനുബന്ധിച്ച് ക്ലബുകൾ തരത്തിൽ 'ഇന്ത്യയും ജനസംഖ്യയും' എന്ന വിഷയത്തെ

ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. കൺവീന൪ ആമിന ടീച്ചറുടെ നേത്രത്വത്തി‍ൽ അധ്യോപകരുടെ സഹകരണത്തോടെ

നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടി.

ജൂലായ് 14 സീഡ് ക്ലബ് ഉദ്‌ഘാടനം

പള്ളിക്കര സ്കൂളിൽ ആദ്യമായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനത്തിന് ഹെഡ്മാസ്റ്റർ സുരേഷ് മാഷ് ഔഷധ ചെടി നട്ടുകൊണ്ട് തുടക്കം കുറിച്ചു. സീഡ് കൺവീനർ [ലിജി ടീച്ചർ] നേതൃത്വം നൽകിക്കൊണ്ട് ഔഷധ തോട്ട നിർമ്മാണത്തിനായി കുട്ടികളെ നിയോഗിച്ചുകൊണ്ട് നിലമൊരുക്കി.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് നിർമാണം ക്ലാസ് തലത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സസ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്വിസ് മത്സരം ചന്ദ്രനിലേക്ക്- വീഡിയോ പ്രദർശനവും നടന്നു.

ജൂലൈ 20- ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്

ജൂലൈ 20 വ്യാഴാഴ്ച 10 മണിക്ക് ക്യാമ്പ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴ ഉദ്‌ഘാടനം ചെയ്തു. അധ്യക്ഷൻ സത്താർ തൊട്ടി, എം ബി ഷാനവാസ് എന്നിവർ ആശംസ അറിയിച്ചു. സുരേഷ് മാഷ് സ്വാഗതവും ശ്രീജിത്ത് മാഷ് നന്ദിയും അറിയിച്ചു.

ജൂലൈ 24-ശ്രദ്ധ ഉദ്‌ഘാടനം

ശ്രദ്ധ- മികവ് പരിപാടി ഉദ്‌ഘാടനം ഹെഡ്മാസ്റ്റർ കെ വി സുരേഷ് മാസ്റ്റർ നിർവഹിച്ചു. കോഓർഡിനേറ്റർ ജയരാജൻ മാസ്റ്റർ സ്വാഗതവും ഷൈന ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ നന്ദിയും പറഞ്ഞു. 45 കുട്ടികൾ ശ്രദ്ധ ക്ലാസ്സിൽ മികവിനായി അണിനിരന്നു.

ജൂലൈ 26 പരിസ്ഥിതിദിനാഘോഷം

കണ്ടൽ ദിന ബോധവത്കരണ ക്ലാസ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത് കുട്ടികൾക്ക് ക്ലാസ് നൽകി. കോഓർഡിനേറ്റർ ലിജി ടീച്ചർ ക്ലാസ്സെടുത്തു.

ജൂലൈ 29- വാങ്മയം

വാങ്മയം ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരീക്ഷ നടത്തി. എഴുത്തുപരീക്ഷയിൽ വാങ്മയം ഭാഷാ പ്രതിഭകളായി ഫാസില എം എ (10A) , ശ്രേയ കെ (8C) എന്നിവരെ തിരഞ്ഞെടുത്തു.

ജൂലൈ 31-സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ്

സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടന്നു. മത്സരത്തിൽ, ശ്രേയ (8C) , അനന്യ (8A), അൻസിൽ (9A) എന്നിവർ വിജയിച്ചു.

1988 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് അലമാര തുടങ്ങിയ ഫർണീച്ചറുകൾ കൈമാറി.

ഓഗസ്റ്റ് 2 സീഡ് 2023

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ്‌ മാഷ് എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് 10 ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് ബേക്കൽ സബ് ജില്ലാ തല ദേശഭക്തി ഗാന മത്സരം സ്കൂളിൽ വച്ച് നടന്നു. ബെള്ളിക്കോത്ത് ഹൈ സ്കൂൾ ഒന്നാം സ്ഥാനവും തച്ചങ്ങാട് ഹൈ സ്കൂൾ രണ്ടാം സ്ഥാനവും നേടി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

77ആം സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് പതാക ഉയർത്തി. ഹെഡ് മാസ്റ്റർ സുരേഷ് മാഷ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, എം.പി.ടി.എ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾ വിവിധ ഭാഷകളിൽ നൽകി. കൂടാതെ ദേശഭക്തിഗാനാലാപനവും നടന്നു. ഹെസ്‌പർ ജോളി ക്ലബ് പ്രവർത്തകർ കുട്ടികൾക്ക് പായസദാനം ഒരുക്കി.

ഓഗസ്റ്റ് 25 ഓണാഘോഷം

ഓണം- പൊന്നോണം, പള്ളിക്കര സ്കൂളിൽ വിവിധ മത്സരപരിപാടികളോടെയും സമ്പുഷ്ടമായ ഓണസദ്യയോടും കൂടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെ 24നു തന്നെ സദ്യവട്ടങ്ങൾക്കുള്ള ഒത്തുചേരൽ നടന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി, ഹെസ്‌പർ ജോളി ക്ലബ് അംഗങ്ങൾ സജീവമായിരുന്നു. തുടർന്ന് 25നു പൂക്കളം ,കമ്പവലി മത്സരം, ചെണ്ടമേളം തുടങ്ങി നിറമുള്ള വിവിധ കലാപരിപാടികളോടെ ഓണാഘോഷം ഗംഭീരമായി നടന്നു. പഞ്ചായത്തിലെ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സർക്കാർ ഓഫീസുകളിലെ ജോലിക്കാരും സദ്യയിൽ അണിചേർന്ന് പുത്തൻ അനുഭവമായി ആഘോഷം മാറി. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.

ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ തല ക്യാമ്പ്

2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന സ്കൂൾ തല ക്യാമ്പ് പൂർവ വിദ്യാർത്ഥി രാജേന്ദ്രൻ തെക്കേക്കുന്നിൽ ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപകരായ ശ്രീജിത്ത് , രാജകല എന്നിവർ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ സുരേഷ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ ഷാനവാസ് അധ്യക്ഷതയും വഹിച്ചു.

സപ്തംബർ 5 അധ്യാപക ദിനം

ജെ ആർ സി, എസ് എസ് എസ് , സീഡ് അംഗങ്ങൾ ചേർന്ന് അധ്യാപക ദിനം വിപുലമായി ആചരിച്ചു. പൂർവ അദ്ധ്യാപകൻ ജനാർദ്ദന ബി യെ ഷാൾ അണിയിച്ചു ആദരിക്കുകയും പൂച്ചെണ്ട് നൽകുകയും ചെയ്തു. കുട്ടികൾ എല്ലാ അധ്യാപകർക്കും റോസാപ്പൂക്കൾ നൽകി ഹെഡ്മാസ്റ്റർ സുരേഷ് സർ ചടങ്ങിന് നേതൃത്വം നൽകി, അധ്യാപകദിന സന്ദേശം നൽകി.

സപ്തംബർ 6 സ്കൂൾ തല പ്രവൃത്തിപരിചയ മേള

സ്കൂൾ തല പ്രവൃത്തിപരിചയ മേള ചൊവ്വാഴ്ച 10 മണിമുതൽ സ്കൂൾ ഹാളിൽ നടന്നു. വിവിധയിനങ്ങളിലായി 45ഓളം കുട്ടികൾ മത്സരത്തിൽ അണിനിരന്നു. വിധികർത്താക്കൾ സബ്ജില്ലാതല മത്സരത്തിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തുടർന്ന് കുട്ടികൾക്ക് പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കി.

സപ്തംബർ 7, വിജയോത്സവം

ജി എച്ച് എസ് എസ് പള്ളിക്കരയുടെ മികവിന്റെ അടയാളമായ അക്കാദമികരംഗത്തെ പ്രതിഭകൾക്കുള്ള ആദരം --- വിജയോത്സവം --- വിപുലമായി സ്കൂളിൽ നടന്നു. 2022-23 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൻ എം എം എസ് സ്കോളർഷിപ്പ് വിജയി,ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ പ്രതിഭകൾ, ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്റ്റേറ്റ് തല A ഗ്രേഡ് നേടിയ ശ്രീജയ ടീച്ചർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

സ്വാഗതം അബ്ദുൾ സത്താർ തൊട്ടി (പി ടി എ പ്രസിഡന്റ്) , അധ്യക്ഷൻ- സിദ്ദിഖ് പള്ളിപ്പുഴ (വാർഡ് മെമ്പർ) , റിപ്പോർട്ട് അവതരണം -- എച്ച് എം സുരേഷ് മാഷ്, ഉദ്‌ഘാടനം-കെ. മണികണ്ഠൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ഉപഹാര സമർപ്പണം --ഗീത കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഇന്ദിര എം കെ നന്ദിയും പറഞ്ഞു.

സപ്തംബർ 7 എസ്‌ എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്

എസ് എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ശ്രീ നിർമൽ കാടകം വിവിധ കലാ പരിപാടികളോടെ നടത്തി. കളിയും ചിരിയിലൂടെയും ആശയ സംവേദനം നടത്തി. കുട്ടികൾക്ക് നവോന്മേഷം പകരുന്ന രീതിയിൽ രസകരവും വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ് നന്ദി അറിയിച്ചു.

സെപ്തംബർ 15-16 സ്കൂൾ സോഷ്യൽ സർവീസ് സ്കീം ---ദ്വിദിന ക്യാമ്പ്

എസ് എസ് എസ് എസ് ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല ബഷീർ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ, എസ് എം സി ഭാരവാഹികൾ ആശംസകളർപ്പിച്ചു. സോഷ്യൽ സർവീസ് സ്കീം കോഓർഡിനേറ്റർ റാഷിദ് മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.

അഭിനയ കളരി- ബാലു കണ്ടോത്ത് ,

പ്രോബ്ലം solving and skill training --ശ്രെയ ശ്രീകുമാർ, ദൃശ്യ ദാസ്, ദിവ്യശ്രീ പി കെ എന്നിവർ ചേർന്നും

ആടാം- പാടാം --ശൈലജ ടീച്ചർ

തുടങ്ങിയവർ നവ്യാനുഭവം നൽകുന്ന അവതരണവുമായി ക്ലാസിനു മാറ്റ് കൂട്ടി. മുപ്പതോളം വിദ്യാർത്ഥികൾക്ക് രണ്ടു ദിവസത്തെ ക്യാമ്പ് ഏറെ സന്തോഷപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. അധ്യാപകരുടെ കൂട്ടായ്മയോടെ ക്യാമ്പിന് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുവാൻ ശ്രദ്ധിച്ചു.

സെപ്റ്റംബർ -18 സ്കൂൾ കായികമേള

സ്കൂൾ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 18നു സ്കൂൾ ഗ്രൗണ്ടിൽ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധയിനങ്ങളിൽ കുട്ടികൾ അവരുടെ കായികമികവ് പ്രകടിപ്പിച്ചു.

സെപ്റ്റംബർ 29 ബേട്ടി ബച്ചാവോ ബേട്ടി ബഠാവോ- 2023

സ്കൂൾ കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ് ആർത്തവ ശുചിത്വം, ആർത്തവ ആരോഗ്യം, ആർത്തവ കെട്ടുകഥകളും സമൂഹത്തിലെ വിലക്കുകളും ഇല്ലാതാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരളം സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.

CHC പെരിയയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം ജോസ് ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ സ്വാഗതവും ഷീന ടീച്ചർ , ബീന ടീച്ചർ തുടങ്ങിയ അദ്ധ്യാപകർ ആശംസ അർപ്പിച്ചു. കൗൺസിലർ ബിന്ദു നന്ദി അറിയിച്ചു.

ഒക്റ്റോബർ 2 ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചു മുന്നൊരുക്കമായി കുട്ടികൾക്ക് പ്ലാസ്റ്റിക് ഇതര പാഴ്‌വസ്തുക്കൾ തരംതിരിച്ചു ഹരിതകർമസേനക്ക് നൽകാനുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. മുന്നോടിയായി സ്കൂളും പരിസരവും വിവിധ ക്ലബ് അംഗങ്ങൾ ചേർന്ന് ശുചീകരിച്ചു.

സെപ്റ്റംബർ 30 സുരേലി ഹിന്ദി

സുരേലി ഹിന്ദി ക്യാൻവാസ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ സുരേഷ് സർ ഹിന്ദിയിൽ സ്വന്തം പേരെഴുതി നിർവഹിച്ചു. ജയരാജൻ സർ, ഷൈന ടീച്ചർ, സതി ടീച്ചർ എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 30 ഫിലിം ക്ലബ്

സ്കൂളിലെ ഫിലിം ക്ലബ് രൂപീകരണവും സിനിമ പ്രദർശനവും ഹെഡ്മാസ്റ്റർ സുരേഷ് സർ  ഉദ്‌ഘാടനം ചെയ്തു.

ഹയർ സെക്കന്ററി അധ്യാപകൻ സാബുമാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഇന്ദിര എം കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശൈലജ കെ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് മകേഷ് മാസ്റ്റർ നന്ദി പറഞ്ഞു. ഫിലിം ക്ലബ് കോർഡിനേറ്റർ ആയി ശൈലജ ടീച്ചറെ തിരഞ്ഞെടുത്തു.

ഒക്ടോബർ 1 പോസ്റ്റർ പ്രദർശനം

സെപ്തംബർ 29 ലോകഹൃദയ ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ രചനാമത്സര സൃഷ്ടികൾ പ്രദർശനം ചെയ്തു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം

ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. തുടർന്ന് അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്‌ക്കിമിന്റെ നേതൃത്വത്തിൽ പള്ളിക്കര ടൌൺ ശുചീകരണം നടത്തി. റഷീദ് മാഷ്, മകേഷ് മാഷ്, ബീന ടീച്ചർ, ഷീന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാലിന്യസംസ്കരണം -സൂചനാബോർഡുകൾ സ്ഥാപിച്ചു. 'CLEAN CAMPUS- GREEN CAMPUS' ന്റെ ഭാഗമായി മാലിന്യങ്ങൾ ക്ലാസ്സുകളിൽ നിന്നുതന്നെ തരംതിരിക്കുകയും പ്രത്യേകം സ്ഥാപിച്ച ബിന്നുകളിൽ നിക്ഷേപിക്കുവാൻ നിർദേശം നൽകി. ഗാന്ധിക്വിസ് മത്സരം നടത്തി.

ഒക്ടോബർ 5 പോഷൺ മാസാചരണം

പോഷൺ മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ്, അങ്കണവാടി വർക്കേഴ്സ്, പി.എച്ച്.സി. പള്ളിക്കര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റും പോഷകസമ്പുഷ്ടമായ വിഭവങ്ങളുടെ പ്രദർശനവും നടത്തി. വിളർച്ച അനുഭവപ്പെട്ട കുട്ടികൾക്ക് കൃത്യമായ പരിഹാരബോധവൽക്കരണവും നടത്തി. വിവിധ ഇലക്കറികളും പോഷകസമ്പന്നമായ വിഭവങ്ങളെക്കൊണ്ടും സമൃദ്ധമായിരുന്നു. മാതൃഭൂമി ഫെയർ ഫ്യൂച്ചർ 'YES QUIZ ME' പരിപാടിയിൽ സ്കൂളിൽ നിന്നും ആൻസിൽ, മുബഷിറ എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു.

ഒക്ടോബർ 9 സ്പോർട്സ് മികവ്

സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് നാട്ടിലെ ക്ലബ്ബിന്റെയും കായികപ്രേമികളുടെയും വക സ്പൈക്ക് വിതരണം നടത്തി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരൻ ഉദ്‌ഘാടനവും ഹെഡ്മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. വാർഡ് മെമ്പർ സിദ്ദിഖ്, കായിക പരിശീലകൻ, അബ്ദുൽ റഹ്മാൻ, തുഫൈൽ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൂരജ്, കുഞ്ഞിരാമൻ സർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒക്ടോബർ 12-- സധൈര്യം

സമഗ്ര ശിക്ഷ കേരളം --കാസറഗോഡ് -- പെൺകുട്ടികൾക്കുള്ള പ്രതിരോധ പരിശീലനം ബി ആർ സി തല ഉദ്‌ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രി എം കുമാരൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് മാസ്റ്റർ സ്വാഗതമോതിയ ചടങ്ങിന് പി ടി എ പ്രസിഡന്റ് ഷാനവാസ് എം ബി അധ്യക്ഷം വഹിച്ചു. ബി പി സി , ബേക്കൽ ബി ആർ സി ശ്രീ ദിലീപ്കുമാർ കെ എം പദ്ധതി വിശദീകരണം നടത്തി. എസ് എം സി ചെയർമാൻ അബ്ദുൽ സത്താർ തൊട്ടി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ട്രസീന, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദിര മാരാൻകാവിൽ നന്ദി അറിയിച്ചു. സധൈര്യം പരിപാടിയുടെ വക 'തായ്‌ക്വോണ്ടോ' പരിശീലനം തുടക്കം കുറിച്ചു.

നവംബർ 14_ശിശുദിനാഘോഷം