പൈതോത്ത് ജി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47626 (സംവാദം | സംഭാവനകൾ)
പൈതോത്ത് ജി എൽ പി എസ്
വിലാസം
പൈതോത്ത്
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201747626




      കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പേരാമ്പ്ര ബ്ലോക്കില്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാര്‍ഡില്‍പൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പര്‍ മാസത്തില്‍ ശ്രീ വി.കുുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 45 കുുട്ടികളുമായി പ്രവര്‍ത്തനം തുടങ്ങി.തുടര്‍ന്ന് 1957ല്‍ രണ്ടാം തരവും1958ല്‍ മൂന്നാം തരവും ആരംഭിച്ചു.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ഒരു അപൂര്‍ണ സ്കൂളായി1975 വരെ പ്രവര്‍ത്തിച്ചു പോന്നു. പേരാമ്പ്ര ടൗണില്‍ നിന്നും 1700 മീറ്റര്‍ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡില്‍ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും

ജനത്തിരക്കും കൂടിയ നഗരത്തില്‍ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേര്‍ന്ന് പൈതോത്ത് ഗവ.എല്‍ പി സ്കൂള്‍ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്നു.

ചരിത്രം

              തണ്ണിക്കുണ്ടും ചാലില്‍ പാര്‍ക്കും ശ്രീമതി മെന്യത്ത് പടിക്കല്‍ ലക്ഷ്മി അമ്മ എന്നവര്‍ വാക്കാല്‍ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതല്‍ 1991 വരെ  ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏത്

നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാല്‍ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ ഒരു കെട്ടിടമുണ്ടാക്കാന്‍ ഗവണ്‍മെന്‍റിന് കഴിയാതെ പോയി. 1991ല്‍ കോഴിക്കോട് ജില്ലയില്‍ 16 എല്‍.പി.സ്കൂള്‍ ഓപ്പറേഷന്‍ ബ്ളാക് ബോര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം പണിയാന്‍ ഉത്തരവായി.ശ്രീ കെ.എം കുമാരന്‍ മാസ്റ്റര്‍ ,കെ ശങ്കരന്‍ സഹഅധ്യാപകന്‍, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രന്‍,ബി.നാരായണന്‍,പി.ഗോപാലന്‍,കെ കു‌ഞ്ഞാമി തുടങ്ങിയവര്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താന്‍ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിര്‍ദ്ദിഷ്ടപ്ലാനില്‍ പണിപൂര്‍ത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകള്‍ കമ്മറ്റി വഹിച്ചു നിര്‍മ്മാണം നടത്തണമെന്നായിരുന്നു ചട്ടം

              സ്കൂള്‍ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെന്‍റ്  സ്ഥലത്തില്‍ 12 സെന്‍റ്  സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത  12 സെന്‍റ്  സ്ഥലം കൂടി ലഭിച്ചാല്‍  മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിര്‍മ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തില്‍ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ല്‍   കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂള്‍ പി.ടി.എ   യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാന്‍സ് കൂളിന് കഴിഞ്ഞു.                            .                  


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി.രാമകൃഷ്ണന്‍ (ഹെഡ് മാസ്റ്റര്‍)

നാരായണന്‍.ഇ ബിജി.കെ സരിത.കെ കുഞ്ഞാമി പി കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12

"https://schoolwiki.in/index.php?title=പൈതോത്ത്_ജി_എൽ_പി_എസ്&oldid=230863" എന്ന താളിൽനിന്ന് ശേഖരിച്ചത്