അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 3 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പലഹാര മേള

ഒന്നാംതരത്തിലെയും രണ്ടാംതരത്തിലെയും കുട്ടികൾ വിവിധ പലഹാരങ്ങങ്ങൾ കൊണ്ടുവരുകയും പ്രദർശനം നടത്തുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തിയ പരിപാടി പ്രധാനാധ്യാപിക ശ്രീമതി സി കെ പ്രമീളകുമാരി ഉദ്ഘാടനം ചെയ്തു.

154 -ാം വാർഷികാഘോഷം

154 -ാം വാർഷികാഘോഷത്തിന് പ്രശസ്ത സിനിമാ നടൻ അ‍ഡ്വ. സി ഷുക്കൂർ തിരിതെളിയിക്കുന്നു.

അക്ലിയത്ത് എൽ. പി സ്കൂൾ 154-ാം വാർഷികാഘോഷം സിനിമാ നടൻ അഡ്വ.സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി. ജസ്‌ന അധ്യക്ഷത വഹിച്ചു. എൽ. എസ്. എസ് വിജയികൾക്കുള്ള അവാർഡു വിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.കെ.ബിജിമോൾ നിർവഹിച്ചു. കുട്ടികളുടെ സംയുക്ത ഡയറി കുത്തെഴുത്തുമുണ്ടായി. ജപ്പാനിൽ നടന്ന ഇൻറ്റർ നാഷണൽ കരാട്ടെയിൽ സ്വർണ മെഡൽ നേടിയ റെൻഷി പ്രഭാകരൻ നാമത്തിനെയും സി . പി. സരോജനിയെയും ആദരിച്ചു. നാഷണൽ ടാങ്ങ് ടാ ചാമ്പ്യൻഷിപ്പ് ജേതാവ് കെ. നേത്ര സുജിത്തിനെയും അൽമാഹിർ പരീക്ഷാ വിജയി ടി .ഫൈഹ ഫൈസലിനെയും വിവിധ പരിപാടികളിൽ മികവുപുലർത്തിയ കുട്ടികളേയും അനുമോദിച്ചു. കെ. പി. റീത്ത, എൻ. ശ്രീജ, ടി. കെ അജിത്ത്, ഇ. പ്രവീണൻ, ടി. അപർണ, സി. കെ. പ്രമീള കുമാരി ഒ . പി സ്നേഹ,കെ.അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

പഠനോത്സവം

പഠനോത്സവം

അക്ലിയത്ത് എൽ. പി സ്കൂൾ പഠനോത്സവം വാർഡ് മെമ്പർ ശ്രീമതി ജസ്‌ന സി ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അപർണ ടി അധ്യക്ഷത വഹിച്ചു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സിലെ കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.ശ്രീമതി സി കെ പ്രമീളകുമാരി,ശ്രീമതി ധന്യ സി ,കുമാരി ശ്രീവിന്യ സാജൽ എന്നിവർ പ്രസംഗിച്ചു.