വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട

21:36, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ)


വെള്ളറടയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്വ വേലായുധപ്പണിക്കര്‍മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ .തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് സഹ്യപര്‍വ്വത സാനുവില്‍ സ്ഥിതി ചെയ്യുന്നു.

വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
വിലാസം
വെള്ളറട

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201744016



ചരിത്രം

വെള്ളറട കണ്ണംപുറത്തലവീട്ടില്‍ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേര്‍ന്ന് 1950 ല്‍ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാര്‍ഷികവൃത്തിയില്‍ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകന്‍ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോള്‍ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകന്‍ ശ്രീ.കെ.സുകുമാരന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.1950 ല്‍ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകള്‍ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടില്‍ സുകുമാരന്‍ നായരാണ് ആദ്യ വിദ്യാര്‍ത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവന്‍ നായരാണ് ആദ്യ ക്ലാസുകള്‍ കൈകാര്യം ചെയ്തത്.നേമം ഗവ.എല്‍.പി.സ്കൂളില്‍ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പന്‍ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.

1957 ല്‍ പ്രസ്തുത സ്കൂള്‍ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.രാജേന്ദ്ര ഹൈസ്കൂള്‍ എന്ന് മാനേജര്‍ നാമകരണം നല്‍കുകയും ചെയ്തു.കേരള കൗമുദി പത്രാധിപര്‍ കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.1960 ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന ശ്രീ.രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ 180 അടി നീളമുള്ള സ്കൂള്‍ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.1960 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്തുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.

1974 ല്‍ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ല്‍ സ്ഥാപക മാനേജരുടെ സ്മരണാര്‍ത്ഥം വേലായുധപ്പണിക്കര്‍ മെമ്മോറിയല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു.തുടര്‍ന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലന്‍ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷന്‍,ശ്രീ.കെ.വി.ഭദ്രന്‍,ശ്രീ.രാജേന്ദ്രന്‍ എന്നിവരും മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതല്‍ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കര്‍ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി സ്കൂളാണിത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 1) CLEETUS XAVIER-----RETIRED, HIGHCOURT JUDGE OF KERALA' 2)V.MADHUSOODANAN NAIR-----EMINENT POET, RETIRED PRINCIPAL, St.XAVIERS COLLEGE, THUMBA 3)ANAVOOR NAGAPPAN---PRESIDENT, DISTRICT PANCHAYAT, TVM.' 4) SIVAKUMAR V S Ex MP TRIVANDRUM,KPCC 5) R SELVARAJ,MLA PARASALA 6) PALUKAL GANADHARAN NAIR,POET,ARCHEOLOGIST 7) Dr.L SASI KUMAR ,MBBS MD NEURO PHYSICIAN. 8) Adv.GOPAKUMAR Former Senat Member,Councellor in family court 9) N MADHAVAN NAIR ,Retd DIRECTOR HEALTH DEPARTMENT 10)Dr.L S JYOTHISH NEURO PHYSICIAN MEDICAL COLLEGE,TVM. 11)PARASALA DIVAKARAN NAIR,CHAIRMAN KERALA BUILDERS ASSOCIATION 12)AMBUJAKSHAN NAIR ONGC DIRECTOR 13)BALAKRISHNAN NAIR ,PRESIDENT GRAMA PANCHAYATH KUNNATHUKAL 14)SIVANATHA PANIKAR ,Retd AGRICULTURAL DIRECTOR 15)M K SADASIVAN NAIR,EXECUTIVE MEMBER ROTARY CLUB 16)P KUTTAN ,Retd TEACHER,EX PANCHAYATH PRESIDENT. 17)M VIJAYA RAJ ,M P POLE AWARD. 18)I SUNDARAM ,Retd PRINCIPAL UNIVERSITY COLLEGE TVM. 19)MADHUKUMAR,SENIOR AO EDUCATION DEPT TVM. 20)Dr.RAMESH,Asst DIRECTOR MOUTAIN POLICE TVM..

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )