ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ.
ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം | |
---|---|
വിലാസം | |
ചിങ്ങവനം ചിങ്ങവനം പി.ഒ. , 686531 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | gupschingavanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33441 (സമേതം) |
യുഡൈസ് കോഡ് | 32100600307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി റെജീന. കെ |
പി.ടി.എ. പ്രസിഡണ്ട് | റോഷ്നി ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിമിനി അനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1915 ജൂൺ 3ന് കരോട്ട് തോമസ് കത്തനാരാൽ സ്ഥാപിക്കപ്പെട്ട ഒരു എൽ പി സ്കൂളാണിത് 1950 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും യു. പി സ്കൂളായി ഉയർത്തുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു കൊടുത്ത ഈ സ്കൂൾ മുത്തശ്ശി ഇന്നും ഈ പ്രദേശത്തിന്റെ കെടാവിളക്കായി പരിലസിക്കുന്നു.1985 കാലഘട്ടം വരെ തിങ്ങിനിറഞ്ഞ ക്ലാസ്സ് മുറികളുമായി പ്രശോഭിച്ചിരുന്നതാണ് ഈ സ്കൂൾ. എന്നാൽ രക്ഷിതാക്കളുടെ അന്ധമായ ഇംഗ്ലീഷ് മീഡിയത്തോടുള്ള താൽപ്പര്യം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു തുടങ്ങി. എങ്കിലും ഈ പ്രദേശത്തെ താഴ്ന്നവരുമാനക്കാരായ രക്ഷിതാക്കളുടെ ആശാകേന്ദ്രമായി ഈ സ്കൂൾ ഇന്നും എന്നും നിലകൊള്ളുന്നു. .തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ. 1 മുതൽ 7 വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഉല്ലാസഗണിതം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിലെ ഭാഷാനൈപുണിയും ശാസ്ത്രഭിമുഖ്യവും വളർത്തിയെടുക്കുവാൻ ഏറെ സഹായകമാകുന്നു. പ്രകൃതി സൗഹാർദ്ദപരമായ പഠനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു ജൈവ കൃഷി, ജൈവവൈവിദ്ധ്യപാർക്ക് മുതലായവ പ്രയോജനപ്പെടുത്തുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചിങ്ങവനം ടൗണിൽനിന്നും നിന്ന് രണ്ടു കിലോമീറ്റർ ദൂരം