ഉള്ളടക്കത്തിലേക്ക് പോവുക

ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഐ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 13 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajith Kodakkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനോത്സവം തൽസമയം സംപ്രേഷണം ചെയ്ത് ലിറ്റിൽ സ്റ്റാർസ് ജെ എം യു പി ഐടി ക്ലബ്ബ്

12/03/2025

ക്ലാസ് മുറികളിൽ നേടിയ അറിവുകൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും മുന്നിൽ വൈവിധ്യങ്ങളായ രീതിയിൽ അവതരിപ്പിച്ച് മനോഹരമായ അനുഭവങ്ങൾ സമ്മാനിച്ച് ചെറുപുഴ ജെ എം യു പി യിലെ കുട്ടികൾ. ലിറ്റിൽ സ്റ്റാർസ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോത്സവം ഐടി ക്ലബ്ബിന്റെ യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യുകയും സ്റ്റേല്ലേറിയം, കെ ജോഗ്രഫി എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ആകാശ വിസ്മയങ്ങൾ, ഭൂമിശാസ്ത്ര സവിശേഷതകൾ എന്നിവയെകുറിച്ച് വളരെ രസകരവും വിസ്മയകരവുമായി  അവതരിപ്പിച്ചു. ഐ ടി കോഡിനേറ്റർ കെ അജിത്ത്, ഐടി ക്ലബ് അംഗങ്ങളായ അർജുൻ, മേധ, നിവിൻ കെ സജീവ്, ജെയിംസ് ഷാജിഎന്നിവർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഡിജിറ്റൽ മാഗസിനുകൾ പ്രകാശനം ചെയ്തു.

23/02/2024

ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികൾ മലയാള, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.

04/08/2023

ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ ഐടി ക്ലബ്ബിൻറെ ഉദ്ഘാടനവും കുട്ടികൾ നിർമ്മിച്ച ലോഗോയുടെ പ്രകാശനവും ചെറുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി.ദിനേശ് കുമാർ  നടത്തി. ഐടി മേഖലയിൽ വിദഗ്ധരായ കുട്ടികളെ വാർത്തെടുക്കുന്നതിനായി ഐ ടി ക്ലബ്ബ് നടത്തുന്ന ക്ലാസ് പ്രദീപ് കുമാർ ലേൺ നടത്തി. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി, കെ എസ് ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഐടി കോഡിനേറ്റർ റോബിൻ വർഗീസ് സ്വാഗതവും ഐ.ടി ക്ലബ് കൺവീനർ കെ. അജിത്ത് നന്ദിയും പറഞ്ഞു.

ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.