ജി എം എൽ പി എസ് മംഗലശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാരംഭം
വികാസം
2009 ൽ വഖ്ഫ് ബോർഡ് മുഖേന മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദിൽ നിന്നും മഞ്ചേരി മുനിസിപ്പാലിറ്റിക്ക് വേണ്ടി ഇമ്പ്ലിമെന്റിംഗ് ഓഫീസർ കെട്ടിടം വിലക്കു വാങ്ങി. പ്രസ്തുത മുപ്പത് സെന്റിൽ പുതിയ കെട്ടിടത്തിൽ പാലക്കുളം ഭാഗത്ത് സ്കൂളിന്റെ ഒരു ബ്ലോക്ക് പ്രവർത്തിച്ചു വരുന്നു. 2003 ൽ മുനിസിപ്പാലിറ്റിയുടെ മംഗലശ്ശേരി ചുണ്ടയിൽ ഭാഗത്ത് ഒരേക്കർ സ്ഥലം മുനിസിപ്പാലിറ്റി വിലയ്ക്കുവാങ്ങി, പ്രസ്തുത സ്ഥലത്ത് വിവധ ഏജൻസികളുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമിക്കുകയും 2005-06 വർഷത്തിൽ പാലക്കുളം സ്കൂളിൽ നിന്ന് ഓരോ ഡിവിഷൻ ചുണ്ടയിൽ ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. തലമുറകൾക്ക് അക്ഷരദീപമേകി ഇപ്പോൾ ഹൈടെക് വിദ്യാലയത്തിലേക്കുള്ള പടിപടിയായുള്ള ഉയർച്ചയിലാണ് ഈ സർക്കാർ പ്രൈമറി വിദ്യാലയം. മഞ്ചേരി മുൻസിപ്പാലിറ്റിയിലള്ള മംഗലശ്ശേരി, പാലക്കുളം എന്നിവിടങ്ങളിൽ രണ്ട് ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന ഈ പ്രൈമറി വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറിയടക്കം അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. മഞ്ചേരി ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നായ മംഗലശ്ശേരി ജി.എം.എൽ.പി. സ്കൂൾ രണ്ടു ബ്ലോക്കുകളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു.