സെന്റ്. റാഫേൽ യു. പി. എസ്.കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22271 (സംവാദം | സംഭാവനകൾ)
സെന്റ്. റാഫേൽ യു. പി. എസ്.കല്ലൂർ
വിലാസം
കല്ലൂര്‍
സ്ഥാപിതംഒന്ന് - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201722271





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുകുന്ദപുരം താലൂക്കിലെ കല്ലൂര്‍ വില്ലേജില്‍ തൃക്കൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് ദേശത്ത് സെന്‍റ് റാഫേല്‍സ് യു പി എസ് സ്ഥിതിചെയ്യുന്നു.കല്ലൂര്‍ കിഴക്കെ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1953 ല്‍ സ്ഥാപിതമായി. 5,6,7 എന്നീ ക്ലാളാസ്സുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യായനം നടത്തുന്നു. പ്രധാന അദ്ധ്യപിക ഉള്‍പ്പെടെ 6 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു.ജാതി മത ഭേദമന്യേയുള്ള കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് കിഴക്കേ കല്ലൂര്‍. ഈ സ്ഥാപനം സ്ഥിതിച്ചെയ്യുന്ന പ്രദേശം വള്ളിക്കുന്ന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വന്യമ്യഗങ്ങള്‍ നിര്‍ഭയം വസിച്ചിരുന്ന വള്ളിക്കൂട്ടങ്ങള്‍ വെട്ടിതെളിച്ച് ജനവാസയോഗ്യമാക്കി. വിശുദ്ധ റപ്പായേല്‍ മാലാഖയുടെ നാമധേയത്തില്‍ ദേവാലയം സ്ഥാപിതമായതിനെതുടര്‍ന്ന് പഴയ വള്ളിക്കുന്ന് പള്ളിക്കുന്ന് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ പ്രദേശത്തെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ കൃഷിപ്പണിയിലേക്ക് തിരിയുകയാണ് പതിവ്. പള്ളിക്കൂടങ്ങളുടെ പ്രണപ്രിയന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റവ. ഫാ. ആര്‍ ജോണ്‍ ചിറയത്ത് അവര്‍കള്‍ കല്ലൂരിലെ നാഡിമിടിപ്പ് മനസ്സിലാക്കി പ്രവര്‍ത്തിച്ചതിന്‍ ഫലമാണ് ഇന്ന് കാണുന്ന സെന്‍റ് റാഫേല്‍സ് യു പി സ്കൂള്‍. ജനാഭിലാഷപ്രകാരം റവ. ഫാദര്‍ സര്‍ക്കാരില്‍ നിന്നും അനുവാദം വാങ്ങി. 1 - 6 - 1953 ല്‍ ഇന്നു കാണുന്ന സ്കൂളിന് ഭദ്രദീപം കൊളുത്തി. 35 വിദ്യാര്‍ത്ഥികളും ഒരു അദ്ധാപകനുമായി ശ്രി. സി. ജെ പോള്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സെന്‍റ് റാഫേല്‍സ് സ്കൂള്‍ ജൈത്രയാത്ര തുടങ്ങി. തുടക്കം മുതലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി