സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര

15:25, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31312-SALPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
വിലാസം
മഞ്ഞാമറ്റം

സെൻറ്.ആൻറണീസ് എൽ.പി സ്കൂൾ മറ്റക്കര മൂഴൂർ പി.ഒ
,
മൂഴൂർ പി ഒ പി.ഒ.
,
686503
,
31312 ജില്ല
സ്ഥാപിതം01 - 03 - 1916
വിവരങ്ങൾ
ഫോൺ0481 2541414
ഇമെയിൽstantonyslpsmattakara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31312 (സമേതം)
യുഡൈസ് കോഡ്32100800105
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31312
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSajimon Joseph
പി.ടി.എ. പ്രസിഡണ്ട്Tiss Vayalunkal
അവസാനം തിരുത്തിയത്
29-02-202431312-SALPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നൂറു വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മ റ്റക്കരയുടെ വിവിധ ഭാഗത്തായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Antony's എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. 1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്. ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര് നൽകി. ബഹു. കീപ്പുറത്ത് ജോസഫ്ച്ചന്റെകാലത്ത് മാനേജർ സ്ഥാനം ക്ലാരമOത്തിനു വിട്ടു കൊടുത്തു. അന്നുമുതൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലെ സന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള മികച്ച എൽ പി സ്‌കൂളിൽ ഒന്നാണ് ഇന്ന് മറ്റക്കര ST ANTONYS LPS 8 ഡിവിഷനുകളിലായി 180 കുട്ടികൾ അറിവിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നു. അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന 8 അധ്യാപകർ ഈ സ്‌കൂളിന്റെ വലിയ സമ്പത്തതാണ്. കൊഴുവനാൽ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം പഠനത്തിലെന്നപോലെതന്നെപാഠ്യതരപ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു. കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഒന്നാം സ്ഥാനത്തിന് അർഹരാകുകയും ചെയ്യുന്നു.


മുൻ ഹെഡ്മാസ്റ്റർമാർ

ശ്രി. ജെ തോമസ്(1916 -1918)

ശ്രി. വി.പി കേശവൻ നായർ (1918 -1932)

സി.അന്തോണീസ് FCC (1932 -1964 )

സി. കാർമൽ FCC (1964 -1972 & 1977 -1983)

സി. ഫ്ലോറ FCC (1972 -1977 )

സി. സിസിലി തോമസ് FCC (1983 -1992 )

സി. വിജിലിയ FCC (1992 -1994 )

സി.ലിലി ജോസ് FCC (1994 -1997 )

സി. ജൂഡിത്ത് FCC (1997 -2001)

സി. എൽസ പോത്തനാമല FCC (2001 -2003 )

സി.ബിൻസി വീട്ടിയാങ്കൽ FCC (2003 -2007 )

സി. ജെയിംസ് ബെറ്റി FCC(2007 -2008 )

സി. അമൽ ജോസ് FCC (2008 -2016 )

സി  കൊച്ചുറാണി ജോസഫ് (2016 -2021 )

ശ്രി  സജിമോൻ ജോസഫ് (2021 -

ഭൗതികസൗകര്യങ്ങൾ

8 ക്‌ളാസ് റൂമുകൾ play ഗ്രൗണ്ട് കുട്ടികൾക്ക് അസംബ്ലികൂടാനും ഇടവേളകളിൽ വന്നിരിക്കാനും ചെറിയ പരിപാടികൾ അവതരിപ്പിക്കാനുമുള്ള ശതാബ്‌ദി സ്മാരക ഹാൾ കമ്പ്യൂട്ടർ ലാബ് 6 കംപ്യൂട്ടറുകൾ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം കുട്ടികളിൽ വിവിധ അറിവുകൾ വളർത്തിയെടുക്കാനായി പ്രൊജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|.


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഓറട്ടറി ക്ലബ് :- കുട്ടികളെ പ്രസംഗ കല അഭ്യസിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു

ഡാൻസ് ക്ലബ് :- ഓളം കുട്ടികൾ ഡാൻസ് പരിശീലനം നേടുന്നു ഉപജില്ലാ കലോൽസവത്തിൽ എല്ലാവർഷവും ഫസ്റ്റ് എ ഗ്രേഡ് നേടുന്നു

മ്യൂസിക് ക്ലബ് :- കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു കലോൽസവങ്ങളിൽ സംഗീത ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിക്കുന്നു

പ്രവർത്തി പരിചയ ക്ലബ്:- കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ ഉദാ:- ക്രാഫ്റ്റ് വർക്കുകൾ, തയ്യൽ, കോട്ട, പായ നിർമ്മാണം ബീഡ്‌സ്

                     വർക്ക്, വല കെട്ടൽ)  വളർത്തിയെടുക്കാൻ  ഇതുവഴി സഹായിക്കുന്നു

പ്രവർത്തി പരിചയ ക്ലബ്:- കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ ഉദാ:- ക്രാഫ്റ്റ് വർക്കുകൾ, തയ്യൽ, കോട്ട, പായ നിർമ്മാണം ബീഡ്‌സ് വർക്ക്, വല കെട്ടൽ) വളർത്തിയെടുക്കാൻ ഇതുവഴി സഹായിക്കുന്നു

ശാസ്ത്ര ഗണിതശാത്ര സാമൂഹ്യ ശാസ്ത്ര ക

ചിത്രശാല

വഴികാട്ടി

{{#multimaps: 9.627527 ,76.648562 | width=800px | zoom=16 }}