മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

വിമ്മി മറിയം ജോർജ്ജ്

മൗണ്ട് കാർമലിനെയും ഇവിടത്തെ അധ്യാപകരെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു . സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംങ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചതിൽ മൗണ്ട് കാർമൽ സ്കൂളിനും ഒരു പങ്കുണ്ട്. ഇവിടത്തെ വിദ്യാർഥിനി എന്നറിയപ്പെടുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. വടിവൊത്ത കയ്യക്ഷരവും ആഴത്തിലുള്ള പ്രാർത്ഥനയും ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.

സമീറ എസ് (ഐ.എ.എസ്)

ബാല്യവും കൗമാരവും വർണ്ണ ശബളമാക്കിയ അറിവുകളും,തിരിച്ചറിവുകളും പകർന്നു നൽകിയ പ്രിയ വിദ്യാലയമാണ് എനിക്ക് മൗണ്ട് കാർമൽ. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അത്രമേൽ പ്രിയപ്പെട്ടതാകും ഈ വിദ്യാലയം . മൗണ്ട് കാർമേലിൻറെ ശിക്ഷണത്തിലൂടെ കടന്നു പോകുന്ന ഓരോ കുട്ടിയും മാനവികതയും, അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ല വ്യക്തികളായി തീരും എന്നതിൽ സംശയമില്ല .ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാഴ്ചപ്പാടുകളും എനിക്ക് മുതല്കൂട്ടായിട്ടുണ്ട് . അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാകട്ടെ എന്ന് ആശംസിക്കുന്നു

ഗിരിജ ഡി. പണിക്കർ

എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ് മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ . 1979 ൽ എറണാകുളം ജില്ലയിൽ അംഗമാലിക്കടുത്ത പീച്ചാനിക്കാട്‌ കുഗ്രാമത്തിൽ നിന്നും എട്ടാം തരത്തിൽ ആണ് ഞാൻ മൗണ്ട് കാർമലിൽ ചേരുന്നത്. പിന്നീടുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്ന് തന്നെ പറയാം . എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരിടമായിരുന്നു മൗണ്ട് കമലിന്റെ ലോകം അവിടുത്തെ ലൈബ്രറി ആണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ച നടത്തിയത് ആ  ലൈബ്രറിയും ലൈബ്രേറിയനാണു . ഒരാദ്യാപിക എന്ന നിലയിൽ എന്റെ സേവനങ്ങളെ മറ്റുള്ളവർ പ്രകീർത്തിക്കുമ്പോൾ എല്ലാ ഞാൻ എന്റെ വിദ്യാലയത്തോട് കട പെട്ടിരിക്കുന്നു . ടീച്ചർ നിങ്ങൾ വളരെ നന്നായി ഭാഷകൾ കൈകാര്യം ചെയ്യുന്നു എന്ന് എന്നോട് പറയുമ്പോളും എന്റെ മനസ് മൗണ്ട് കമലിന്റെ മുറ്റത് പിച്ച വെക്കും . ഇത്രേമേൽ ആർജവത്തോടെ ഡയബനത്തെ കാണുന്ന ഒരു കുട്ടമദ്യാപകർ , അവരിൽ നിന്നാണ് എനിക്ക് ഒരു നല്ല അദ്ധ്യാപിക ആകുവാൻ കഴിഞ്ഞത് . കുഞ്ഞിൻകളോട് ചേർന്നു നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഇവിടുത്തെ പദാന്തരീക്ഷമാണ്   (റി. സർക്കാർ സ്കൂൾ അദ്ധ്യാപിക ).

അഞ്ചു കൃഷ്ണ അശോക്

മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം , ചല ചിത്ര മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ സഹായിച്ച പന്ത്രണ്ടു വർഷങ്ങൾ . എന്റെ ഗുരുക്കന്മാർ എനിക്ക് നൽകിയ സ്നേഹയും അറിവും നന്മ തിന്മകളെ തിരിച്ച അറിയാനുള്ള സൂത്ര വാക്യവും കൊണ്ടാണ് ജീവിത വിജയത്തിൽ എതാൻ കഴിഞ്ഞത് . എന്നെ ഉയർത്തിയ മാതൃവിദ്യാലയത്തിനും മുമ്പിൽ നമിക്കുന്നു . എപ്പോഴുണ് എന്റെ ഉയർച്ചയിൽ ഗുരുക്കന്മാരും വിദ്യാലയവും അഭിമാനം കൊള്ളുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . അതാണ് കോട്ടയം മൗണ്ട് കാർമൽ സ്കൂൾ .

മീര കൃഷ്ണ

ഹൈ സ്കൂളിനോട് ചേർന്ന് പ്ലസ്ടു ആരംഭിച്ചപ്പോൾ ഉള്ള ആദ്യ ബാച്ച് അതുതന്നെ മധുരമുള്ള ഓർമയാണ് . ജില്ലാ , സംസ്ഥാന കലോത്സവങ്ങൾ മറക്കാൻ പറ്റുന്നില്ല . കൂടുതൽ പോയിന്റ് നേടി ഒന്നാമതായി സ്കൂളിൽ എത്തുമ്പോഴുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും കൈയടിയും അഭിനന്ദനങ്ങളും ഇപ്പോഴും കത്തിൽ മുഴങ്ങുന്നു . എന്നിലുള്ള കലാ അഭിരുചികൾ കണ്ടെത്തുകയും അത് വളർത്തി എടുത്ത് മറ്റുള്ളവർക് മുമ്പിൽ അവതരിപ്പിക്കാൻ പ്രാപ്‌തയാകുകയും ചെയ്തത് മൗണ്ട് കാർമൽ സ്കൂൾ  ആണ് .

ഡോക്ടർ. വിനീത ശശീധരൻ           

പാട്ടും, ഡോക്ടർ ഉദ്യോഗവും, പിന്നെ മൗണ്ട് കാർമലിനെയും എനിക്ക് മറക്കാൻ പറ്റില്ല. അദ്ധ്യാപകരുടെ ശ്രദ്ധ അതിപ്രശംസനീയമാണ് . അതുകൊണ്ട് തന്നെ ആണ് അറിയപ്പെടുന്ന പാട്ടുകാരിയായും നല്ല ഒരു ഡോക്ടറായും എനിക്ക് സേവനം ചെയ്യാൻ സാധിക്കുന്നത് .

ഐശ്വര്യ രാജീവ്

മൗണ്ട് കാർമൽ സ്കൂളിലെ സംഘനൃത്തം കണ്ട് താല്പര്യം തോന്നിയാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത് . കുട്ടികളുടെ കഴിവും അദ്ധ്യാപകരുടെ മേൽനോട്ടവും എന്നെ അത്ഭുതപ്പെടുത്തി .നൃത്തത്തോട് താല്പര്യം ഉള്ള എനിക്ക് മൗണ്ട് കാർമ്മൽ സ്കൂൾ അങ്ങനെ എന്റെ സ്വന്തം വീടായി. എന്നിലുള്ള സർവ്വകലയും അവർ തിരിച്ചറിഞ്ഞു . ഇന്ന് ഞാനൊരു നൃത്ത വിദ്യാലയത്തിന്റെ ഉടമയായെങ്കിൽ അതിന് കാരണം മൗണ്ട് കാർമൽ സ്കൂളാണ് .

വന്ദ്യ വിനു

മൗണ്ട് കാർമൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഉൾപ്പുളകമാണ്. പ്രകൃതിരമണീയമായ ക്യാമ്പസ് ഈശ്വര ചൈതന്യം നിറഞ്ഞ അധ്യാപകർ. പാഠ്യ പഠ്യേതര  വിഷയങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ മിടുക്കരായ ഗുരുവന്ദ്യർ .സത്യം പറഞ്ഞാൽ അതൊരു സ്നേഹവിദ്യാലയം. അവിടെ പഠിക്കാൻ കഴിഞ്ഞത്  അനുഗ്രഹമായി തോന്നുന്നു. ഫിലിം ഇൻഡസ്ട്രിയിൽ എൻ്റെ വളർച്ചയുടെ ആരംഭം ഈ സരസ്വതി ക്ഷേത്രസ്ഥിൽ നിന്നാണ്. ഇപ്പോഴും അധ്യാപകരുമായി കോൺടാട്ടുഉണ്ട്. പ്രാർത്ഥനയോടുകൂടി മാത്രമേ മൗണ്ട് കാർമൽ സ്‌കൂളിനെ ഓർക്കാൻ സാധിക്കൂ.

ഗീതു അന്ന ജോസ്

മാതാവിന്റെ നാമഥേയത്തിലുള്ള സ്ക്കൂളിൽ പഠിക്കാൻ സാധിച്ചതിൽ വളരെയധികം ഞാൻ അഭിമാനം കൊള്ളുന്നു. എനിക്ക് എല്ലാപിൻതുണയും തന്ന എൻ്റെ ഹെഡ്‌മിസ്ട്രസ്സിനെയും, ടീച്ചേഴ്സിനേയും ഞാൻ വളരെ സ്റ്റേഹത്തോടു കൂടി ഈ അവസരത്തിൽ ഓർക്കുന്നു. സാറിന്റെയും, റോജി മിസ്സിൻ്റെയും സപ്പോർട്ട്, എന്നിലർപ്പിച്ച വിശ്വാസം ഇതെല്ലാം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ അധ്യാപകരുടെ സ്നേഹവും അനുഗ്രഹവും മാത്രമാണ്. നന്ദി.

ശ്രീ തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം ആശാൻ)

ഞാൻ 7 വർഷത്തോളമായി കോട്ടയം മൗണ്ട് കാർമൽ ഗേൾസ് സികളിൽ സംസ്ഥാന സ്‌കൂൾ കലോത്സവ മത്സര ഇനങ്ങളുടെ ഭാഗമായി ചവിട്ടു നാടകം പഠിപ്പിക്കുന്നു. ഈ ഏഴുവർഷ വും സംസ്ഥാന കലോത്സവത്തിൽ കൂട്ടികൾ പങ്കെടുക്കുകയും എഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നത് ഏറെ അഭിമാനകരമാണ്. പഠനത്തോടൊപ്പം കലാമേളയ്ക്കും കായികമേളയ്ക്കും നല്ല പ്രോത്സാഹനം കൊടുക്കുന്ന സ്കൂ‌ൾ കൂടിയാണിത്. നവതി ആഘേഘാഷിക്കുന്ന കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിന് എൻ്റെ എല്ലാവിധ പ്രാർത്ഥനയും, ആശംസകളും നേരുന്നു

അമൂല്യമായ ഇന്നലകൾ ഇന്നുകൾ

వైపుalajperdapi ఉ maplacesn മാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇവിടുത്തെ ഹെഡ്മിസ്ട്രസിന്റെയും അധ്യാ സ്നേഹവാത്സല്യങ്ങൾ നുകർന്നു കൊണ്ട് എനിക്ക് നന്നായി പഠിക്കുന്നതിനും കായം action magnition online monitial mealthy most of supermony, as കായിക അധ്യാപിക റോജി മിസ്റ്റിനോടും സാറിനോടുമുള്ള നന്ദി അറിയിക്കുന്നു അ India Police Games (Women) Best Basket Ball Player mount moilgo വരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും എന്നോടൊപ്പം ഉണ്ടാവണം

ബ്ലെസി ജേക്കബ്

മൗണ്ട് കാർമൽ സ്കൂളിൽ പഠിക്കുവാൻ സാധിച്ചതിൽ എനിക്ക് കുത്തി മുണ്ട്. ഹെഡ്മിസ്ട്രസിനെയും എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും പ്രത്യേകിച്ച് എന്നെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ച എല്ലാ അധ്യാപകരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു ഇപ്പോൾ ഞാൻ റെയിൽവേയിൽ ജോലിചെയ്യുന്നു. നിങ്ങളുടെ അനുഗ്രഹം കൊണ്ട് മാത്ര ണ് എനിക്ക് ഉയരാൻ സാധിച്ചത് എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദ്

mm (w)