ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ സ്കൂൾതല പ്രവേശനോത്സവവും പാർക്ക് ഉദ്ഘാടനം 2023 ജൂൺ ഒന്നാം തീയതി നിർവഹിക്കുകയുണ്ടായി. സംസ്ഥാനതല സ്കൂൾതല പ്രവേശനോത്സവത്തിന്റെ തൽസമയ സംരക്ഷണം രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. നമ്മുടെ കുട്ടികളോടൊപ്പം എല്ലാ രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ് .എം റാസി ഉദ്ഘാടനം ചെയ്തു. അക്ഷരദീപം കൊളുത്തി ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കൊച്ചു മിടുക്കരെ വേദിയിലേക്ക് ക്ഷണിച്ചു . അവരെ വർണ്ണ തൊപ്പികൾഅണിയിച്ചു. വിഭവസമൃദ്ധമായ സദ്യ നൽകി പ്രവേശനോത്സവം സമാപിച്ചു.
പരിസ്ഥിതി ദിനം
ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി വാരാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് എസ് എം റാസി നിർവഹിച്ചു .11മണിയോടെ പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു.
വായനദിനം