സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ

13:22, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43117 2 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ജൂൺ 1 പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം:

120 വൃക്ഷത്തൈകൾ വനം വകുപ്പിന്റെ കീഴിൽ നിന്ന് ലഭിക്കുകയുണ്ടായി. അത് കുട്ടികൾക്ക് വിതരണം ചെയ്തു.

സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

എക്കോ ക്ലബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും നടത്തി.

ജൂൺ 19 വായനാദിനം:

പുതിയ ബുക്കുകൾ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി ഉദ്ഘാടനം.

വായനാദിന ക്വിസ് മത്സരം നടത്തി.

ക്ലാസ് പിടിഎ രൂപീകരിച്ചു.

ജൂൺ 27 പുകയില പിടുത്ത റാലി സംഘടിപ്പിച്ചു.

ജൂലൈ 15ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ജൂലൈ 21ന് ചാന്ദ്രദിനം സംഘടിപ്പിച്ചു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രദർശനവും പോസ്റ്ററുകളും തയ്യാറാക്കി.

അമ്മാവനമായി ബന്ധപ്പെടുത്തി നൃത്ത പരിപാടികൾ ആസൂത്രണം ചെയ്തു.

ഓഗസ്റ്റ് മാസം പത്താം തീയതി ആസാദിക അമൃത മഹോത്സവുമായി ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹർ ഘർ തിരങ്ക യുമായി ബന്ധപ്പെട്ട്

കുട്ടികൾക്ക് എല്ലാവർക്കും ദേശീയ പതാക വിതരണം ചെയ്യുകയും വീടുകളിൽ പതാക ഉയർത്തുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു .

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വർണ്ണാഭമായ റാലി സംഘടിപ്പിച്ചു.

അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ഇതിൽ വളരെ ശ്രദ്ധേയമായത് ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.