ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
- ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമ്മാണം, റാലി, പൂന്തോട്ടനിർമ്മാണം എന്നിവ നടത്തുകയുണ്ടായി.
- ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യൻ കുട്ടികളുമായി സംവദിച്ചു, അമ്പിളിമാമന് ഒരു കത്തെഴുത്ത് മത്സരം, ക്വിസ്, ചുവപ്പത്രനിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
- സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു.സ്കൂൾതല ശാസ്ത്രമേളയിൽ കുട്ടികളുടെ വിപുലമായ പങ്കാളിത്തവും അതുപോലെതന്നെ ഇതിൽ നല്ല മികവ് കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ മത്സരത്തിലും തുടർന്ന് ജില്ലാമത്സരത്തിലും പങ്കെടുക്കാൻ സാധിച്ചു. സ്കൂൾ സയൻസ് ഫെസ്റ്റ് ഫെബ്രുവരി മാസത്തിൽ നടത്തുകയുണ്ടായി. കുട്ടികളുടെ പരീക്ഷണം, സ്റ്റാർട്ട് നിർമ്മാണം, മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. സയൻസ് ദിനത്തിൽ കുട്ടികളുടെ സെമിനാറുകൾ നടത്തപ്പെട്ടു. പഠനോത്സവത്തിൽ ഹൈസ്കൂൾ കുട്ടികളുടെ ശാസ്ത്ര നാടകമായ "അമൃതംഗമയ" വളരെ നല്ല രീതിയിൽ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.