ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുക, ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ 'അലിഫ് ' അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിലുള്ള അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബിക് ടീച്ചറാണ്.

ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc.

  • പ്രവേശനോത്സവം

2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷര ത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു.

  • അക്കാദമിക് കിറ്റ്

കെ.എ.ടി.എഫ് ഒരുക്കിയ 2023-24 അധ്യയന വർഷത്തേക്ക് ആവശ്യമായ അക്കാദമിക് കിറ്റ് വാങ്ങി വിദ്യാലയത്തിൽ സൂക്ഷിച്ചു. അറബിക് ക്ലബ്ബിന് കീഴിൽ ഓരോ ദിനാചരണത്തിലും പോസ്റ്റർ പതിപ്പിക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമായി.

  • ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി പ്രവർത്തകൻ ഭാർഗവൻ പറശ്ശിനിക്കടവ് മുഖ്യാതിഥിയായി പങ്കെടുത്ത പരിസ്ഥിതി ദിന റാലിയിൽ അറബിക് ക്ലബ്ബിലെ അംഗങ്ങൾ സജീവ സാന്നിധ്യമറിയിച്ചു. അറബി ഭാഷയിലുള്ള പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ പങ്കെടുത്തത്. എല്ലാ കുട്ടികളും ക്ലാസ് റൂമിൽ തന്നെ പരിസ്ഥിതി ദിന പോസ്റ്റർ നോട്ട് ബുക്കിൽ തയ്യാറാക്കി.പരിസ്ഥിതി ദിന പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

  • ജൂൺ 19 വായന ദിനം

ജൂൺ 19 വായന ദിനത്തിൽ സ്കൂളിലെ നവീകരിച്ച ലൈബ്രറി 'കുട്ടി പുസ്തകപ്പുര' യുടെ ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.വായന മാസാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.അറബിക് ക്ലബിന് കീഴിൽ പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു. റിസ മുനീർ.കെ, അബ്ദുസ്സുബ്ഹാൻ.എം.കെ.പി, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.

  • അലിഫ് അറബിക് ക്ലബ്ബ് ഭാരവാഹികൾ
  • അറബിക് വിദ്യാർത്ഥികളുടെ എണ്ണം
അറബിക് വിദ്യാർത്ഥികളുടെ എണ്ണം