സംവാദം:G.L.P.S. Kottakkal

Schoolwiki സംരംഭത്തിൽ നിന്ന്
01:30, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

പ്രമാണം:18436-2

ഒരു നൂറ്റാണ്ട് കാലമായി കോട്ട‌യ്‌ക്കൽ പ്രദേശത്തിനു വെളിച്ചവും വഴികാട്ടിയുമായി നിലകൊള്ളുന്ന ജി . എൽ. പി . സ്‌കൂൾ സർവതോൻമുഖമായ പുരോഗതിയുടെ പാതയിലാണ്. കോട്ട‌യ്‌ക്കലിലും പരിസര പ്രദേശങ്ങളിലുമുള്ള ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ആദ്യാക്ഷരം കുറിച്ച ഈ മഹൽസ്ഥാപനം അതിന്റെ യശസ്സിനു കോട്ടം തട്ടാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു. പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നതിക്കു ഈ സ്ഥാപനം പങ്കുവഹിച്ചു വരുന്നു.

ചരിത്രം

കോട്ട‌യ്‌ക്കൽ കോട്ടപ്പടി - രാജാസ് ഹൈസ്‌കൂൾ റോഡിലെ പാർവ്വതീ നിലയത്തിലാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. പടിയത്ത് മാധവിയമ്മാൾ എന്ന മഹതിയുടെ പ്രയത്ന ഫലമായി 1914 – ൽ ആരംഭം കുറിക്കപ്പെട്ട "കളരി" പിന്നീട് കോട്ട‌യ്‌ക്കൽ കിഴക്കെ കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. കോട്ട‌യ്‌ക്കൽ ആര്യവൈദ്യശാലയുടെ പരിസരത്തായിരുന്നു അന്ന് പ്രവർത്തിച്ചു പോന്നത്. അന്ന് താലൂക്ക് ബോർഡിന്റെ കീഴിൽ ഗേൾസ് എലിമെന്ററി സ്‌കൂൾ എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. പിന്നീട് കോട്ട‌യ്‌ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാര്യർ സ്വന്തം സ്ഥലത്ത് സ്‌കൂൾ നിർമ്മിച്ച് പ്രവർത്തനം തുടങ്ങി. 1934 ഫെബ്രുവരി 19 നായിരുന്നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം.1957 ഒക്‌ടോബറിലാണ് ജി.എൽ.പി. എന്ന പേരിലറിയപ്പെടാൻ തു‍ടങ്ങിയത് സാധാരണ എൽ.പി.സ്‌കൂളുകളുടെ പ്രവർത്തന പരിധിക്കപ്പുറത്തുള്ള ദൂരപ്രദേശങ്ങളിൽ നിന്നു പോലും ഇവിടെ കുട്ടികൾ എത്തുന്നു. കോട്ടക്കലിനു പുറമെ രണ്ടത്താണി, ഇന്ത്യനൂർ, കാവതികളം, ചെറുകുന്ന്, പുത്തൂർ, അരിച്ചോൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഇവിടെ പഠിക്കാനെത്തുന്നു

പ്രമാണം:18436-3
പ്രമാണം:18436-4


"https://schoolwiki.in/index.php?title=സംവാദം:G.L.P.S._Kottakkal&oldid=408031" എന്ന താളിൽനിന്ന് ശേഖരിച്ചത്