ഗവ. എച്ച് എസ് കുറുമ്പാല/ssss ക്ലബ്ബ്
2023 അധ്യയനവർഷം മുതലാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ് രൂപീകരിച്ചത്.ജി എച്ച് എസ് കുറുമ്പാലയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം.സാമൂഹ്യസേവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന SSSS ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.വിവിധ വർക്ക്ഷോപ്പുകൾ, അവബോധ ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണം, വാനനിരീക്ഷണം, സഹവാസ ക്യാമ്പുകൾ എന്നീ പരിപാടികൾ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രത്യേക യൂണിഫോം ഒരുക്കി നൽകി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.