ജി.യു.പി.എസ്. ഓടക്കയം/എന്റെ ഗ്രാമം
ഓടക്കയം
മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രകൃതി രമണീയമായ മലയോര ഗ്രാമം.
ഭൂമിശാസ്ത്രം
ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് വടക്കോട്ട് 28 കിലോമീറ്റർ അകലയായും, അരീക്കോട് നിന്ന് 8 കിലോമീറ്റർ അകലയായുമാണ് ഓടക്കയം സ്ഥിതിചെയ്യുന്നത്.
സാമൂഹിക സവിശേഷത
ഗ്രാമവാസികൾ ഗോത്രസമുദായത്തിൽപ്പെട്ട മുതുവാൻ വിഭാഗക്കാരും കുടിയേറ്റ കർഷകരുമാണ്.കൃഷിയെ ആശ്രയിച്ചും കന്നുകാലി പരിപാലനലുമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം.
പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ്.ഓടക്കയം
- പൊതുആരോഗ്യപരിപാലന കേന്ദ്രം
വിദ്യാർത്ഥികൾ
ഇന്ന് സ്കൂളിൽ പഠിക്കുന്നതിൽ മുഴുവൻ കുട്ടികളും ഈ ഗോത്രവർഗത്തിൽ ഉൾപ്പെടുന്നവരാണ്.ഗോത്രവിഭാഗക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.
ആചാരങ്ങൾ-അനുഷ്ഠാനങ്ങൾ
മറ്റു സമുദായക്കാരിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും.വർഷത്തിലൊരിക്കൽ രാത്രി എല്ലാ ഊരിൽ നിന്നുളളവരും ഒരുമിച്ചുകൂടി സർവാണി സദ്യ നടത്തുന്നു.